294 പേരുടെ ജീവനപഹരിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.

അഹമ്മദാബാദ്: 294 പേരുടെ ജീവനപഹരിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ആരോ​ഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിശ്വാസ് കുമാർ രമേശ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചതായും ഡോക്ടർമാർ പറഞ്ഞു. ഇന്ന് ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ സ‌ന്ദർശിച്ച് സംസാരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം വിമാന അപകടത്തിൽ മരിച്ചവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വിമാനയാത്രക്കാരായ 241 പേർക്ക് പുറമേ 24 പ്രദേശവാസികളും മരിച്ചിട്ടുണ്ട്. പരിക്കേറ്റ 12 പേരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്. അറുപതിലധികം വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.