ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം.
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തിരുപ്പതിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.



