ദില്ലിയിലേക്കുള്ള വിമാനമാണ് തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തത്

ദില്ലി : ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം എഐ 379 തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ദില്ലിയിലേക്കുള്ള 156 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം പരിശോധന നടത്തി. ബാത്ത് റൂമിന്റെ ചുവരിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ബോംബ് എന്ന് തോന്നിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.

Scroll to load tweet…