കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് ആണ് മരിച്ചത്. 34 വയസായിരുന്നു.
തൃശ്ശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷിനെ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജി ആയതിനെ തുടർന്ന് ഹൃദയാഘാതം വരികയും തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റികയും ചെയ്തു. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരണപ്പെടുകയായിരുന്നു.
ഇന്നലെയായിരുന്നു സിനേഷ് താലൂക് ആശുപത്രിയിൽ പ്രവേശിച്ചത്. താലൂക്ക് ആശുപത്രിയിൽ ഐസിയു ആംബുലന്‍സ് ഇല്ലാത്തതിനെ തുടർന്ന് പുറമെ നിന്നും ആംബുലൻസ് വരുത്തിയാണ് രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെന്റ് ജെയിംസ് അത്യാഹിത വിഭാഗത്തിൽ വെച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയും രോഗി മരിക്കുകയുമായിരുന്നു. 10 മണിക്കാണ് രോഗിയെ സെന്റ് ജാമിയ ആശുപത്രിയിൽ എത്തിച്ചത് 10.55 നാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പൗർണ്ണമി. ഏഴ് വയസുകാരി അനശ്വരയും മൂന്ന് വയസുകാരി ആകർഷയുമാണ് മക്കൾ.


