ആക്സിയം 4 ദൗത്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി ഐഎസ്ആർഒയും സ്പേസ് എക്സും.
ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി ഐഎസ്ആർഒയും സ്പേസ് എക്സും. ആക്സിയവും സ്പേസ് എക്സുമായും സംസാരിക്കുന്നുവെന്നും ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിലെ പ്രശ്നം പരിഹരിക്കാൻ കാത്തിരിക്കുന്നുവെന്നും ഇസ്രൊ വ്യക്തമാക്കി. റോക്കറ്റ് പൂർണ്ണ സജ്ജമാണെന്നും വിക്ഷേപണത്തിന് മുന്നോടിയായി നടത്തേണ്ട വെറ്റ് ഡ്രെസ് റിഹേഴ്സലും അടക്കം പൂർത്തിയാക്കിയെന്ന് സ്പേസ് എക്സ് അറിയിച്ചു. നാസയുടെ അനുമതി കിട്ടിയാൽ എപ്പോൾ വേണമെങ്കിലും വിക്ഷേപണത്തിന് തയ്യാറാണ്. റഷ്യയുടെ സ്വെസ്ദ മൊഡ്യൂളിൽ മർദ്ദ വ്യതിയാനം കണ്ടെത്തിയതോടെയാണ് ആക്സിയം 4 ദൗത്യം മാറ്റിവയ്ക്കാൻ നാസ തീരുമാനിച്ചത്.



