LIVE NOW
Published : Jul 30, 2026, 10:25 AM ISTUpdated : Jul 30, 2026, 11:20 PM IST

Malayalam News Live: താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം

Summary

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സർവമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.  

man living alone found dead in haripad home

11:10 PM (IST) Jul 30

താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയിൽ കണ്ടെത്തിയത്

Read Full Story

11:08 PM (IST) Jul 30

കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും അവധിയായിരിക്കും

Read Full Story

10:42 PM (IST) Jul 30

അതിശക്ത മഴ, ജാ​ഗ്രതനിർദേശം; 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ അവധി, കോഴിക്കോട് രണ്ട് താലൂക്കുകളിലും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളില എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

Read Full Story

10:25 PM (IST) Jul 30

അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണം, വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; ആഞ്ഞടിച്ച് ഖർഗെയും രാഹുലും

നീറ്റ് പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു

Read Full Story

10:20 PM (IST) Jul 30

ജയിലിലുള്ള ഭർത്താവിന് എത്തിച്ചു കൊടുക്കാനെന്ന് അശ്വതിയുടെ മൊഴി, ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ ഹോംനഴ്സിൽ നിന്ന് പിടികൂടിയത് 56 ഗ്രാം ഹാഷിഷ് ഓയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം പ്രസവവാര്‍ഡിലെ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ ഹോം നഴ്സ് കാസര്‍കോട് സ്വദേശിയായ അശ്വതിയില്‍ നിന്നാണ് രണ്ട് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയത്.

Read Full Story

09:59 PM (IST) Jul 30

കനത്ത മഴ, ഓറഞ്ച് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ജൂലൈ 31) പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ.

Read Full Story

09:37 PM (IST) Jul 30

ഗഡ‍്കരിയുടെ വാദം ആവർത്തിച്ച് സുരേഷ് ഗോപി, പാർലമെന്‍റിൽ മറുപടി; 'ഇ 20 പെട്രോൾ സുരക്ഷിതം, ശാസ്ത്രീയമായ പരിശോധനകൾ നടത്തി'

ഇ 20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് വിതരണം തുടങ്ങിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Read Full Story

09:17 PM (IST) Jul 30

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം

ഈ മണ്ഡലകാലത്ത് ശബരിമലയിൽ അരവണ നിർമ്മാണത്തിന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാനാണ് തീരുമാനം. മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനം

Read Full Story

08:54 PM (IST) Jul 30

പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ, നാവികരുടെ സുരക്ഷ നിരീക്ഷിക്കും, ഇന്ധന-വള വിതരണം ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ നിർദ്ദേശം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിലയിരുത്തി. ചരക്ക് കപ്പലുകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ നിരീക്ഷിക്കാനും രാജ്യത്ത് ഇന്ധന-വള വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി

Read Full Story

08:24 PM (IST) Jul 30

റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും ബാധകമല്ല, ഓറ‍ഞ്ച് അലർട്ട്; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ (ജൂലൈ 31) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി, എന്നാൽ റസിഡന്‍ഷല്‍ സ്കൂളുകൾക്ക് ഇത് ബാധകമല്ല.
Read Full Story

07:38 PM (IST) Jul 30

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് - 3 ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകള്‍ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പ്തല അന്വേഷണം നേരിടണമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ ഡിജിപി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു

Read Full Story

06:54 PM (IST) Jul 30

'ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു', പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിന്റെ തീരുമാനത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. ഈ തീരുമാനം കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

Read Full Story

06:35 PM (IST) Jul 30

'ഭരിക്കാൻ നട്ടെല്ല് വേണം', പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്; വഖഫ് വിഷയത്തിലും രൂക്ഷ വിമർശനം

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രി പി രാജീവ് രൂക്ഷ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നട്ടെല്ല് വേണമെന്ന് അദ്ദേഹം പറഞ്ഞു

Read Full Story

05:47 PM (IST) Jul 30

തെരഞ്ഞെടുപ്പ് വിധിക്കെതിരെ ആർക്കും കോടതിയിൽ കേസ് നൽകാം, മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി ഐ മധുസൂദനൻ നൽകിയ ഹർജിയിൽ പ്രതികരണവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ. ആർക്കും കോടതിയെ സമീപിക്കാമെന്നും നിയമപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു

Read Full Story

05:32 PM (IST) Jul 30

പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റ്; പിടിച്ചെടുത്ത ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി പൊലീസ്, ഫോണിൽ ഒന്നും കണ്ടെത്താനായില്ല

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. പരാതി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് വിശദീകരണം.

Read Full Story

05:29 PM (IST) Jul 30

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ, മാന്യതയും സുതാര്യതയും ഉറപ്പാക്കണം; 'ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെ കയറ്റരുത്'

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ രംഗത്ത്. ഔദ്യോഗിക ഡ്യൂട്ടിയിൽ പ്രൊഫെഷണലിസവും മാന്യതയും ഉറപ്പാക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്

Read Full Story

04:58 PM (IST) Jul 30

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം, അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി; കേദാർനാഥ് യാത്ര നിർത്തിവച്ചു

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നപ്പോൾ, ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു

Read Full Story

04:37 PM (IST) Jul 30

പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ, ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ തീരുമാനിക്കും

ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് വിവരം.

Read Full Story

04:37 PM (IST) Jul 30

കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി സമരം; നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും

വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍. നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും.

Read Full Story

03:57 PM (IST) Jul 30

വീര്യം കുറഞ്ഞ മദ്യം വിൽ‌ക്കണോയെന്നതിൽ നിർദേശത്തിന് യുഡിഎഫ് ഉപസമിതി; പിഎം ശ്രീയിൽ നിന്ന് പിൻമാറില്ലെന്ന് ധാരണ

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് ഉപസമിതി വയ്ക്കാമെന്ന് നിര്‍ദ്ദേശം വച്ചു. പക്ഷേ ഉപസമിതിയിൽ ഏതൊക്കെ നേതാക്കളെന്ന് ക്ലിഫ് ഹൗസിൽ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചില്ല. ഉപസമിതി നിര്‍ദ്ദശങ്ങളും മദ്യനയവും ഒരു ദിവസം നീളുന്ന യോഗത്തിലും ചര്‍ച്ചയാകും.

Read Full Story

03:26 PM (IST) Jul 30

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ; തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമീപിച്ചിരിക്കുന്നത്. തുടര്‍ന്ന് വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി.

Read Full Story

03:04 PM (IST) Jul 30

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസ് - 37.59 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇഡി

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Read Full Story

02:33 PM (IST) Jul 30

മൃതദേഹം ബന്ധുക്കളറിയാതെ സംസ്‌കരിച്ചു, 8 മാസത്തോളം വിവരം മൂടിവെച്ചു; സഹോദരന്‍റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവാവ്, പരാതി നൽകി

തമിഴ്‌നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

Read Full Story

02:35 PM (IST) Jul 30

'പാതിരാത്രിയിൽ ചായ കുടിക്കാനിറങ്ങി', രക്ഷിതാക്കളറിയാതെ പതിനാറുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി സുഹൃത്തുക്കൾ, അറസ്റ്റ്

ഈ മാസം പന്ത്രണ്ടിന് അര്‍ദ്ധരാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയത്. നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു.

Read Full Story

01:29 PM (IST) Jul 30

11 വയസുള്ള പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നൽകി, നവജാതശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും; കാരണക്കാരനായ പ്രതി അറസ്റ്റിൽ

ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു

Read Full Story

01:29 PM (IST) Jul 30

മെഡിക്കൽ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം - സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ നീക്കി ഹൈക്കോടതി

മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. ഏഴു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നത്.

Read Full Story

01:10 PM (IST) Jul 30

'7100 രൂപ കിട്ടിയില്ല, തെരുവിൽ പൊലിഞ്ഞത് ഒരു ജീവൻ', ലൈവ് സമാധിയിൽ നിന്ന് പുറത്തെടുത്തില്ല, സർക്കസുകാരനായ 27കാരന് ദാരുണാന്ത്യം

ലൈവ് സമാധി എന്ന സർക്കസ് വിദ്യയിൽ ഉദ്ദേശിച്ച പണം പിരിഞ്ഞ് കിട്ടാതെ വന്നതാണ് 27കാരനെ പുറത്തെടുക്കുന്നതിൽ കാലതാമസം ഉണ്ടാവാൻ കാരണമായത്

Read Full Story

12:57 PM (IST) Jul 30

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഇനി ചിക്കൻ ബിരിയാണി; പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ, മുഖ്യമന്ത്രിയുടെ അനുമതി കാത്ത് വിദ്യാഭ്യാസ വകുപ്പ്

തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ചിക്കൻ ബിരിയാണിയും ലഭ്യമാക്കാൻ നീക്കം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ചിക്കൻ ബിരിയാണിയും വിതരണം ചെയ്യുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Read Full Story

12:37 PM (IST) Jul 30

പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം വേണം; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി, പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിർദേശം

സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍​ഗനിര്‍ദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ദില്ലി സർക്കാരിനോട് നിർദേശിച്ചു.

Read Full Story

12:21 PM (IST) Jul 30

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ, സംഭവം വർക്കല ചെറുന്നിയൂരിൽ

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല ചെറുന്നിയൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി അനന്യ (17)യാണ് മരിച്ചത്

Read Full Story

12:21 PM (IST) Jul 30

'വല്ലാത്തൊരു തല്ലായിപ്പോയി', ക്ലാസിനിടെ താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് അധ്യാപകൻ

വരവൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ് മണികണ്ഠൻ. അധ്യാപകൻ പതിവായി വിദ്യാർത്ഥികളെ പതിവായി ഇത്തരത്തിലുള്ള മർദ്ദന മുറകൾ പ്രയോഗിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

Read Full Story

12:12 PM (IST) Jul 30

ഗുരുഗ്രാമിൽ മലയാളി മുൻ പൈലറ്റ് പിടിയിൽ; അപാർട്ട്മെന്റിൽ നിന്ന് പിടികൂടിയത് 35 ലക്ഷം രൂപയുടെ എംഡിഎംഎ

എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലിയാണ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

Read Full Story

12:03 PM (IST) Jul 30

വിജനവും ചെങ്കുത്തായതുമായ സ്ഥലം, കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്‍റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി

Read Full Story

11:51 AM (IST) Jul 30

ക്യൂ നിൽക്കുന്നതിനിടെ പണം നൽകാൻ തയ്യാറായില്ല, ബീവറേജിലെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ, തൈക്കാട്ടുശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലെ ഗുണ്ടാവിളയാട്ടത്തിനിടെ മദ്യം വാങ്ങാൻ വന്ന വയോധികന് ക്രൂരമർദനമേറ്റിരുന്നു.

Read Full Story

11:32 AM (IST) Jul 30

നമ്മളും വിചാരിച്ചില്ല! എല്ലാം എണ്ണിപ്പറഞ്ഞ് ഷംസീർ, വെള്ളാപ്പള്ളി മുതൽ പയ്യന്നൂരും തളിപ്പറമ്പും വരെ പാളി; തെരഞ്ഞെടുപ്പ് തോല്‍വിയിൽ തുറന്നു പറച്ചിൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ

Read Full Story

11:30 AM (IST) Jul 30

പാർലമെൻ്റിൽ എംപിയുടെ റീൽ ചിത്രീകരണം; സയനി ഘോഷിനെതിരെ വിമർശനം, നാണക്കേടെന്ന് മഹുവ മൊയ്ത്ര

പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധം. സയനി ഘോഷ് എംപി ചിത്രീകരിച്ച റീലിനെതിരെയാണ് പ്രതിഷേധം. സയനിയെ വിമർശിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയും രം​ഗത്തെത്തി.

Read Full Story

11:26 AM (IST) Jul 30

ഐഷി ഘോഷിൻ്റെ ജാമ്യമില്ല വാറന്റ് റദ്ദാക്കി; സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ

നേരത്തെ അയച്ച സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ ചുമത്തി. ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഐഷി ഘോഷ് എകെജി സെന്ററിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ദില്ലി പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ മഫ്ടിയിലെത്തി അറസ്റ്റിന് ശ്രമിച്ചിരുന്നു.

Read Full Story

11:17 AM (IST) Jul 30

റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിൽ വൈരാഗ്യം, പ്രായപൂര്‍ത്തി ആവാത്ത കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; മാനന്തവാടിയിൽ യുവാവ് പിടിയില്‍

റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍

Read Full Story

11:16 AM (IST) Jul 30

പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ; പിഡിപി പ്രവർത്തൻ്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story

10:58 AM (IST) Jul 30

നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും, പരിക്കേറ്റയാളിൽ നിന്ന് നീക്കിയത് നിരവധി ലോഹകഷ്ണങ്ങൾ

ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം.

Read Full Story

More Trending News