ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം.
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി സിജെപിയുടെ നേതൃത്വത്തിൽ ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധം നടത്തിയവർക്കെതിരെ പ്രയോഗിച്ച പെല്ലറ്റുകളിൽ ലോഹഭാഗങ്ങളും. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് ലോഹ ഭാഗങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെ ആണ് ഇവ കണ്ടെത്തത്. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് തയ്യാറാക്കിയ മെഡിക്കോ ലീഗൽ കേസ് റിപ്പോർട്ടിൽ നിന്നാണ് പെല്ലറ്റിനൊപ്പെ ലോഹഭാഗം കണ്ടെത്തിയതായി പരാമർശമുള്ളത്. ലോഹ പെല്ലെറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷ ഏജൻസികൾ അവകാശപ്പെടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ആർ എ എഫ് ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും തുടർനടപടികൾക്ക് സിആർപിഎഫ് അനുമതി നൽകില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

സേനയുടെ പ്രോട്ടോകോൾ പാലിച്ചാണ് ജൂലൈ 20ന് നടപടികൾ സ്വീകരിച്ചതെന്ന് അന്തിമ റിപ്പോർട്ട്. കേസെടുത്താൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സിആർപിഎഫ് ഡിജി പ്രോസിക്യൂഷൻ അനുമതി നൽകില്ല. ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം. നിയമാനുസൃതമായി പ്രവർത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്ന് ഡിജി സ്ഥാപക ദിനത്തോടനുബന്ധിച്ച് നൽകിയപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തിൽ നിന്നാണ് ഒന്നിലധികം ലോഹ കഷ്ണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കിയത്. തലയുടേയും കഴുത്തിന്റേയും ഭാഗത്ത് നിന്നും കവിളെല്ലിന് ഉള്ളിൽ നിന്നും ചുണ്ടുകളുടെ അകത്ത് നിന്നുമാണ് 2 മില്ലി മീറ്റർ വലുപ്പമുള്ള ലോഹക്ഷ്ണങ്ങൾ നീക്കിയത്. 8 മുതൽ 10 മില്ലിമീറ്റർ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു ഈ ലോഹഭാഗങ്ങൾ. ഒരു വശം പരന്നതും മറ്റ് ഭാഗങ്ങൾ കൂർത്തതുമായ ലോഹഭാഗങ്ങളാണ് കണ്ടെത്തിയവ. ജൂലൈ 20ന് പ്രതിഷേധക്കാർക്ക് നേരെ രണ്ട് റൌണ്ട് പെല്ലറ്റ് പൊലീസ് പ്രയോഗിച്ചതായാണ് മാധ്യമങ്ങൾ വിശദമാക്കുന്നത്.


