റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍
മാനന്തവാടി: റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ ബി.എന്‍.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ റഫീഖിന്‍റെ നിർദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കെ. സോബിന്‍, സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ലിഥിന്‍, സി.എം നിസാര്‍ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.


