പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീർ ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് ഫോൺ പിടിച്ചെടുത്തത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് നടപടി. കേസ് എടുത്തിട്ടില്ലെന്നും പരാതി വന്ന സാഹചര്യത്തിൽ പരിശോധനയ്ക്കായി ഫോൺ കസ്റ്റഡിയിൽ എടുത്തതാണെന്നുമാണ് പൊലീസ് വിശദീകരണം.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News