വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍. നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും.

കൊച്ചി: വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍. നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെ, ഇന്ന് ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, ചര്‍ച്ചെക്കെത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. വിളിച്ചു വരുത്തി അവഹേളിച്ചതിനെതിരെയാണ് പ്രതിഷേധം. അവകാശങ്ങൾ അനുവദിച്ചുതരാൻ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ചു കളിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News