ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് വിവരം.

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് വിവരം. പി എം ശ്രീയിൽ മന്ത്രിസഭ ഉപസമിതിയുടെ യോഗം ബുധമനാഴ്ച നടക്കും. ആവശ്യമായ ഇളവുകളിൽ അന്തിമ തീരുമാനമെടുക്കും. യോഗശേഷം ഇളവിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. 

അതേ സമയം സര്‍ക്കാരിനെ വിമര്‍ശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി അക്കാദമിക കാര്യങ്ങളിൽ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.