ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.

10:09 PM (IST) Jul 07
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രിമാർ. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറുമാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
09:20 PM (IST) Jul 07
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തത്തിൽ അഞ്ച് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു
09:09 PM (IST) Jul 07
വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതെന്ന സംശയത്തിൽ പൊലീസ്. വാടാനംകുറിശ്ശി സ്വദേശി ജയയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
08:59 PM (IST) Jul 07
ഹോർമുസ് കടലിടുക്കിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ ഇറാനെതിരെ രൂക്ഷമായി പ്രതികരിച്ച ഖത്തർ, എല്ലാ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാനായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി
08:50 PM (IST) Jul 07
കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനിടെയാണ് അപകടം ഉണ്ടായത്.
08:41 PM (IST) Jul 07
രാജ്യത്ത് ഇ 25 പെട്രോൾ നടപ്പാക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. റിപ്പോർട്ടുകൾ വിലയിരുത്തിയും വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തിയ ശേഷവും മാത്രമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു
08:29 PM (IST) Jul 07
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെസി വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഉസ്‌ബെക്കിസ്ഥാനിലെ സ്ഥാനപതിക്ക് കത്തയച്ചതായും എംപി അറിയിച്ചു.
08:12 PM (IST) Jul 07
കർണാടകയിലെ ബെല്ലാരിയിൽ സംശയ രോഗിയായ ഭർത്താവ് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടിക്കൊന്നു. നാഗലക്ഷ്മി, അച്ഛൻ ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ തേജ, അച്ഛൻ ഗുരുശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
07:49 PM (IST) Jul 07
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ ഉത്തരവ്
07:27 PM (IST) Jul 07
വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപി പ്രിയങ്ക ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇരുവരും ഉറപ്പുനൽകി
07:20 PM (IST) Jul 07
പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നുള്ള വിജയ്‌യുടെ വിജയത്തെ ചോദ്യം ചെയ്ത്താണ് ഹർജി. കായിക മന്ത്രി ആദവ് അർജുനയുടെ വില്ലിവാക്കം മണ്ഡലത്തിൽ നിന്നുള്ള വിജയത്തെ ചോദ്യം ചെയ്ത ഹർജിയും കോടതി ഫയലിൽ സ്വീകരിച്ചു. മുന്നാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
07:17 PM (IST) Jul 07
വയനാട് മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു
07:04 PM (IST) Jul 07
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്.
06:57 PM (IST) Jul 07
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഹൈഡ്രോപോണിക് കഞ്ചാവുമായി യുവതി കസ്റ്റംസിന്റെ പിടിയിലായി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് അറസ്റ്റിലായത്.
06:43 PM (IST) Jul 07
അയോധ്യ ക്ഷേത്രക്കൊള്ളയിലെ എസ്ഐടി പ്രാഥമിക റിപ്പോർട്ടിൽ പേരില്ലാത്തതിന് പിന്നാലെ പ്രതികരണവുമായി ചമ്പത് റായി രംഗത്തെത്തി. അന്വേഷണം കഴിയുമ്പോൾ സത്യം പുറത്തുവരുമെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റായിയുടെ വാദം
06:38 PM (IST) Jul 07
സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാൽ സർക്കാരിൻ്റെ അനുമതി വാങ്ങാതെ അന്വേഷണം മുന്നോട്ടുപോകാമെന്ന് പരിഷ്ക്കരിച്ച് വിജിലൻസ് മാനുവൽ. സിബിഐക്കും എൻഐഎക്കും സമാനമായി വിജിലൻസ് ഉദ്യോഗസ്ഥർക്കും യൂണിഫോം നൽകും.
05:29 PM (IST) Jul 07
പിണറായി വിജയൻ്റെ സ്വപ്നപദ്ധതിയുടെ ഭാവി എന്ത്. പരിസ്ഥിതി സംരക്ഷിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയ സതീശന്റെ നിലപാട് നിർണ്ണായകമാണ്
05:17 PM (IST) Jul 07
വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടിയിലെ മണ്ണിടിച്ചിലിൽ ഇടപെടുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായും വി ഡി സതീശനുമായും സംസാരിച്ച അവർ, രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു
04:53 PM (IST) Jul 07
മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു
04:25 PM (IST) Jul 07
മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി
04:14 PM (IST) Jul 07
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യമുള്ള പ്രദേശത്തെ ഒരു കിണറ്റിൽ ആന അകപ്പെട്ടത്. കിണറ്റിൽ വീണ ആനയെ പുറത്തെത്തിക്കാൻ ജെസിബി ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗത്തെ മണ്ണ് ഇടിച്ചുനിരത്തി വഴിയൊരുക്കുകയായിരുന്നു.
03:22 PM (IST) Jul 07
ഐഎച്ച്ആർഡിക്ക് കീഴിലെ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലാണ് രാജേഷ്. മൂന്ന് വർഷം മുമ്പാണ് അരുൺകുമാറിന് ഡയറക്ടർ ഇൻ ചാർജ് ചുമതല നൽകിയത്. ഏഴു വർഷത്തെ അധ്യാപന പരിചയമാണ് 2018ലെ യുജിസി മാനദണ്ഡപ്രകാരം ഡയറക്ടറാകാനുള്ള യോഗ്യത.
03:20 PM (IST) Jul 07
വയനാട് മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് സുരേഷ്ഗോപി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരേഷ്ഗോപി ആവശ്യപ്പെട്ടു.
03:20 PM (IST) Jul 07
ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്‍റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
02:23 PM (IST) Jul 07
വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്ക്. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന. മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചതാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
02:14 PM (IST) Jul 07
തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽപെട്ട സ്ഥലത്തായതിനാൽ വീടിന് തദ്ദേശസ്ഥാപനത്തിൽ നിന്ന് നമ്പർ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. സുബ്രമണ്യനെ വീടിനടുത്തുള്ള കെട്ടിടത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
01:58 PM (IST) Jul 07
വയനാട് മണ്ണിടിച്ചിലിൽ ഒരു മരണം. ഏഴ് പേരെ കാണാനില്ല. നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞിരുന്നതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ ദുരന്തനിവാരണ സമിതി ഓഫീസിലെത്തി കാര്യങ്ങൾ വിലയിരുത്തി.
01:34 PM (IST) Jul 07
എന്നാല്‍ ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്‍റെ സ്വാധീനം സ്ഥിരീകരിക്കുന്ന എസ്ഐടി ഒരിടത്തും രേഖപ്പെടുത്താതെ പണം എണ്ണുന്ന മുറിയുടെ താക്കോല്‍ അയാളെ ഏല്‍പിച്ചിരുന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ തുടരുന്ന അന്വേഷണത്തില്‍ ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷണ സംഘം തേടിയിട്ടുണ്ട്.
01:15 PM (IST) Jul 07
മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
12:56 PM (IST) Jul 07
കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ സത്ന ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
12:45 PM (IST) Jul 07
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്.
12:21 PM (IST) Jul 07
മണ്ണിടിച്ചിലിൻ്റെ സാഹചര്യത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി.
12:02 PM (IST) Jul 07
ജെസിബി കൊണ്ട് മണ്ണ് മാറ്റി ആനയെ കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
11:32 AM (IST) Jul 07
പരീക്ഷ, നിയമനം എന്നിവയിൽ വലിയ ആക്ഷേപം നേരിടുന്നു പി എസ് സി. റാങ്ക് പട്ടിക തയ്യാറാക്കിയതിൽ അഴിമതി നടന്നോ എന്ന് പരീശോധിക്കാൻ സർക്കാർ നീങ്ങുകയാണ്.
11:20 AM (IST) Jul 07
മലപ്പുറത്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. നിലമ്പൂർ വടപുറം സ്വദേശി ദീപക് ആണ് വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്തത്.
11:15 AM (IST) Jul 07
ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിഞ്ഞു.
10:48 AM (IST) Jul 07
വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിന് പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞാണ് പിഴയിട്ടത്. എന്നാൽ, ഇൻഷുറൻസ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.
10:09 AM (IST) Jul 07
ലാപ് ടോപ് കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
09:37 AM (IST) Jul 07
കർണാടകയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ. സംഭവത്തിൽ ബസ് ഡ്രൈവറെയും വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു.
09:08 AM (IST) Jul 07
അഭിഭാഷക നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു.