കർണാടകയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ. സംഭവത്തിൽ ബസ് ഡ്രൈവറെയും വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു.
ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ബസ് ഡ്രൈവറുടെ സാഹസിക യാത്ര. മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഡ്രൈവർ ബസ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെ കെകെആർടിസി സസ്പെൻഡ് ചെയ്തു. വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു. കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് ആണ് സാഹസിക യാത്ര നടത്തിയത്. ബസ്സിന്റെ ഹെഡ്ലൈറ്റ് പ്രകാശിക്കാതെ ആയതോടെയാണ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ബസ് ഓടിച്ചത്. വാഹനം യഥാസമയം പരിശോധിക്കാതിരുന്നതിനാണ് ബസ് ഡ്രൈവർക്കും വർക്ക്ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടി സ്വീകരിച്ചത്.

