മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ രൂപത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും രാഹുലിൻ്റേയും പരാതിക്കാരിയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു.

09:46 PM (IST) Jan 12
ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി.
08:41 PM (IST) Jan 12
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംആര്‍ഐ സ്കാനടക്കം പരിശോധനകള്‍ നടത്തിയെന്നും കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
07:48 PM (IST) Jan 12
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ മൊഴിയെടുത്ത് സിബിഐ. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‍യുടെ ആവശ്യം പരിഗണിച്ച് നാളെ ചോദ്യം ചെയ്യൽ ഉണ്ടാകില്ല.
07:16 PM (IST) Jan 12
ഏഴ് വർഷത്തിന് ശേഷം സംസ്ഥാനത്തെ തടവുകാരുടെ വേതനം വർധിപ്പിച്ചു. ഇതിൽ 30 ശതമാനം വിക്ടിം കോമ്പൻസേഷനായി പിടിക്കും. എല്ലാ വിഭാഗം തടവുകാരുടെയും ശമ്പളം വർധിപ്പിച്ചു.
06:10 PM (IST) Jan 12
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം.
06:10 PM (IST) Jan 12
മാറ്റിവച്ച 3 വാര്‍ഡുകളിലെ വോട്ടെുപ്പിൽ അഞ്ച് മണി വരെ 67.2% പോളിങ്. തിരുവനന്തപുരത്തെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ഇന്ന് നടന്നത്.
05:49 PM (IST) Jan 12
സിപിഎം വാർഡ് മെമ്പർ രാജിവെച്ചു. ചേലക്കര പഞ്ചായത്തിലെ പതിനാറാം വാർഡംഗം പി രാമചന്ദ്രനാണ് രാജിവെച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് മാറി ചെയ്തതിന് സസ്പെൻഷനിലായിരുന്നു.
05:29 PM (IST) Jan 12
മുസ്ലിം ലീഗിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സജീവ പരിഗണനയിലുള്ളത് പത്തോളം പുതുമുഖങ്ങൾ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസ് ഉൾപ്പെടെ ഒരുപറ്റംയുവനേതാക്കൾ ഇത്തവണ അങ്കം കുറിക്കാനാണ് സാധ്യത.
05:28 PM (IST) Jan 12
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര ചർച്ചകൾ നാളെ പുനരാരംഭിക്കുമെന്ന് പുതിയ യുഎസ് അംബാസഡർ അറിയിച്ചു. വ്യാപാരത്തിന് പുറമെ, 'പാക്സിലിക്ക' പോലുള്ള സാങ്കേതിക സഹകരണവും ഇരുരാജ്യങ്ങളും വർദ്ധിപ്പിക്കും
04:35 PM (IST) Jan 12
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രൂക്ഷമായി പരിഹസിച്ചു. എയിംസ് സ്ഥാപിക്കുന്നതിലെ വാഗ്ദാനത്തെയും, കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന പ്രഖ്യാപനത്തെയും ഗണേഷ് കുമാർ പരിഹസിച്ചു
04:18 PM (IST) Jan 12
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം ഒരാൾ മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പിച്ചെന്ന് പരാതി
04:11 PM (IST) Jan 12
അപ്രതീക്ഷിതമായിരുന്നു പി. ടിയുടെ വിയോഗം. കുടുംബ രാഷ്ട്രീയത്തിന്‍റെ വിമര്‍ശകനായിരുന്നിട്ടു കൂടി പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനൊടുവില്‍ പി. ടി സൃഷ്ടിച്ച ശൂന്യത നികത്താന്‍ ഭാര്യ ഉമ തോമസിന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് മല്‍സരത്തിന് ഇറങ്ങേണ്ടി വന്നു.
04:05 PM (IST) Jan 12
ബലാത്സംഗക്കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കാൻ തിരുവല്ല കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷനും ജാമ്യം വേണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു, അന്തിമ തീരുമാനം നാളെയുണ്ടായേക്കും
03:25 PM (IST) Jan 12
കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്.
03:09 PM (IST) Jan 12
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് വിമര്‍ശനം. സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു
02:55 PM (IST) Jan 12
രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്നും സിപിഎമ്മിൻ്റെ ധാര്‍മികത ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
02:54 PM (IST) Jan 12
മലപ്പുറം നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി. ഓരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു
02:35 PM (IST) Jan 12
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നാളെ തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമാകും. എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ, സുനിൽ കനഗോലുവിന്‍റെ സർവേ റിപ്പോർട്ടുകൾ നിർണായകമാകും
02:15 PM (IST) Jan 12
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം. പല ചോദ്യങ്ങൾക്കും ഉത്തരം 'മുഖ്യമന്ത്രി' എന്നാണെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്തുകയാണെന്നും കോൺഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു
02:06 PM (IST) Jan 12
വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമാണ് കോടതിയുടെ രൂക്ഷ വിമർശനം.
02:02 PM (IST) Jan 12
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതിയിലും സംശയം ഉന്നയിച്ച് രാഹുൽ ഈശ്വര്‍. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍ ചോദിച്ചു
01:46 PM (IST) Jan 12
തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു.
01:41 PM (IST) Jan 12
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ചതിന് രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചു
01:28 PM (IST) Jan 12
കരൂർ കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയിയെ ചോദ്യം ചെയ്ത് സിബിഐ. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
01:20 PM (IST) Jan 12
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തിനെതിരായ മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാനാണെന്നും രാജീവ് ചന്ദ്രശേഖര്‍
12:59 PM (IST) Jan 12
നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. പ്രദേശത്ത് നിരവധി പള്ളികളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പുതിയൊരെണ്ണത്തിന് അനുമതി നിഷേധിക്കുന്നത് എങ്ങനെ എന്ന് കോടതി ചോദിച്ചു
12:56 PM (IST) Jan 12
നിറത്തിന്റെ പേരിലടക്കം യശസ്വിനി എന്ന വിദ്യാർത്ഥിനി അധിക്ഷേപം നേരിട്ടുവെന്ന മാതാപിതാക്കളുടെയും സഹപാഠികളുടെയും പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
12:08 PM (IST) Jan 12
കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി.പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
11:59 AM (IST) Jan 12
രാഹുൽ മാങ്കൂട്ടത്തിലിനെ എം എൽ എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം നിയമസഭയിൽ വന്നാൽ നിലപാട് വ്യക്തമാക്കാമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ്. രാജ്യത്ത് എല്ലാവർക്കും ഒരേ നിയമമാണെന്നും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അത് ബാധകമാണെന്നും പറഞ്ഞു
11:56 AM (IST) Jan 12
പരാതി നൽകുമ്പോൾ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് ജിനീഷിന്റെയും രേഷ്മയുടെയും അമ്മമാർ കണ്ണീരോടെ പറയുന്നു.
11:52 AM (IST) Jan 12
അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ജയിലിൽ എത്തിയത്. എന്നാൽ തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു. അടൂരിൽനിന്നുള്ള മറ്റു പ്രവർത്തകരും ഉണ്ടായിരുന്നു.
11:38 AM (IST) Jan 12
കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഷേര്‍ളിയും ജോബും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ തര്‍ക്കം നിലനിന്നിരുന്നു. ഷേര്‍ലിക്ക് മറ്റൊരാളുമായുണ്ടായ ബന്ധവും തര്‍ക്കത്തിലേക്ക് നയിച്ചു.
11:23 AM (IST) Jan 12
കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ ഈ നിലപാടിന് സംസ്ഥാന ബിജെപിയും പ്രതിപക്ഷമായ യുഡിഎഫും പിന്തുണ നൽകുന്നു
11:05 AM (IST) Jan 12
കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിൽ ഒരാൾ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
11:02 AM (IST) Jan 12
ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
10:38 AM (IST) Jan 12
ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് അപകടത്തിൽ പെട്ടത്. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം.
10:13 AM (IST) Jan 12
പെരിന്തൽ മണ്ണയിൽ റബ്ബർ തോപ്പിൽ യുവതിയെ മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് അന്വേഷണം. ഈ മരണത്തിൻ്റെ അന്വേഷണം ഏറ്റെടുത്ത് സിബിഐ എറണാകുളം കോടതിയിൽ റിപ്പോർട്ട് നൽകി.
09:59 AM (IST) Jan 12
കേരളത്തിലെ ആഭ്യന്തരമന്ത്രി മുസ്ലീം ആയിക്കൂടെന്നാണ് വളഞ്ഞ വഴിയിലൂടെ എ കെ ബാലൻ പറഞ്ഞതെന്ന് കെ എം ഷാജി. ജമാ അത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കാൻ ശ്രമമെന്നും കെ എം ഷാജി ആരോപിച്ചു.
09:37 AM (IST) Jan 12
20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
09:04 AM (IST) Jan 12
ആറ് മാസം മുൻപാണ് ഇവർ കോട്ടയത്തെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയതെന്ന് പൊലീസ്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.