രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്നും സിപിഎമ്മിൻ്റെ ധാര്‍മികത ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ല. സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത്. ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസ്സെടുക്കുന്നത്. ഇനി ആ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും ഒ ജെ ജനീഷ് പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ സിപിഎം പങ്കിനെതിരെ മകരവിളക്ക് ദിനത്തിൽ മണ്ഡലം തലത്തിൽ ദീപം തെളിയിക്കുമെന്ന് ഒ ജെ ജനീഷ് അറിയിച്ചു. ഇത് സെക്കുലർ പ്രതിഷേധമാണെന്നും വർഗ്ഗീയത കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.