കരൂർ കേസിൽ ടിവികെ അധ്യ​​ക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയിയെ ചോദ്യം ചെയ്ത് സിബിഐ. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്.

ചെന്നൈ: കരൂർ കേസിൽ ടിവികെ അധ്യ​​ക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയിയെ ചോദ്യം ചെയ്ത് സിബിഐ. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. 3 പേരടങ്ങുന്ന സംഘമാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. കരൂരിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് ചോദ്യാവലി. സിബിഐ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. വിജയുടെ ചോദ്യം ചെയ്യലിനായി 35 ചോദ്യങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. പോലീസിന്റെ ഇടപെടൽ സംബന്ധിച്ചും ചോദ്യം ചെയ്യലിലുണ്ട്. അനുമതി സംബന്ധിച്ച വിഷയങ്ങളിൽ സി ബി ഐ വ്യക്തത തേടിയിട്ടുണ്ട്. പരിപാടി അലങ്കോലമാക്കാൻ പുറത്തുനിന്നുള്ളവർ ശ്രമിച്ച എന്ന ടിവികെ ആരോപണവും പരിശോധിക്കുന്നുണ്ട്. വിജയുടെ മൊഴി പരിശോധിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുന്നതിൽ തീരുമാനമുണ്ടാകും. തമിഴ്നാട് സായുധ പൊലീസ് ഡിജിപിയും സിബിഐ ആസ്ഥാനത്ത് എത്തിയിരുന്നു. കരൂർ കേസിൽ വിവരങ്ങൾ തേടുമെന്ന് സായുധ പോലീസ് ഡിജിപി ഡേവിഡ്‌സൺ ദേവാശിർവ്വതം അറിയിച്ചു. വിജയ്ക്കുള്ള ഭക്ഷണത്തിനുള്ള സൌകര്യവും ദില്ലി സിബിഐ ആസ്ഥാനത്ത് ഒരുക്കിയിരുന്നു. 

കരൂർ അപകടം; നടൻ വിജയ് ദില്ലിയിലെ സിബിഐ ഓഫീസിൽ