LIVE NOW
Published : Jan 11, 2026, 06:27 AM ISTUpdated : Jan 11, 2026, 10:06 PM IST

രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയിൽ, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്പര്‍ സെല്ലിൽ

Summary

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.

 

10:06 PM (IST) Jan 11

രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയിൽ, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്പര്‍ സെല്ലിൽ

ബലാത്സംഗക്കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല. രാഹുൽ സാധാരണ ജയിൽ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലിൽ കഴിയുക

Read Full Story

09:38 PM (IST) Jan 11

പിഎസ്എൽവി റിട്ടേണ്‍സ്; 2026ലെ ആദ്യ വിക്ഷേപണത്തിന് സജ്ജമായി ഇസ്രോ, 'അന്വേഷ'യുമായി പിഎസ്എൽവി സി 62 നാളെ കുതിച്ചുയരും

പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്

Read Full Story

07:31 PM (IST) Jan 11

'ഏത് കേസിലാ സാറേ'; രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്‍റെ  ദൃശ്യമാണ് പുറത്തുവന്നത്.

Read Full Story

06:42 PM (IST) Jan 11

'ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മതപ്രകാരം'; ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്ന് ജാമ്യ ഹര്‍ജിയിൽ രാഹുൽ

ബലാത്സംഗ കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ പുറത്ത്. മൂന്നാം പീഡന പരാതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹര്‍ജിയിലെ വാദം

Read Full Story

05:59 PM (IST) Jan 11

മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി'; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി

ആഭ്യന്തരമന്ത്രി അമിത് ഷാ 'മിഷൻ 2026' പ്രഖ്യാപിച്ചു, കേരളത്തിൽ ഒരു ബിജെപി മുഖ്യമന്ത്രിയാണ് അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു

Read Full Story

05:56 PM (IST) Jan 11

രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ വഴി നീളെ പ്രതിഷേധം; പൊലീസ് വാഹനം തടഞ്ഞ് ബിജെപി, പൊതിച്ചോറുമായി ഡിവൈഎഫ്ഐ, ഒപ്പം കരിങ്കൊടിയും കൂക്കി വിളിയും

ബലാത്സംഗ കേസിൽ നാടകീയമായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ഇടങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. രാഹുലിനെ ആശുപത്രിയിലും പിന്നീട് ജയിലിലുമെത്തിക്കുന്നതുവരെ യുവമോര്‍ച്ച, ബിജെപി, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Read Full Story

05:30 PM (IST) Jan 11

'മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; യുവതിയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്

2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴി. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചുവെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മൊഴി.

Read Full Story

05:26 PM (IST) Jan 11

കുലുക്കമില്ലാതെ രാഹുൽ, മാവേലിക്കര ജയിലിൽ 26/2026 നമ്പർ ജയിൽപ്പുള്ളി! നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം

Read Full Story

05:19 PM (IST) Jan 11

നൂർബിന ആദ്യമായി ലീ​ഗിൽ ചരിത്രം തിരുത്തി; ആ വഴി വനിതാസ്ഥാനാർത്ഥികളെന്ന ചർച്ച സജീവമായി, ഇത്തവണ രണ്ടു സീറ്റെന്ന് സൂചന

വനിതാ സ്ഥാനാർത്ഥിയെ ഉൾക്കൊള്ളാനാവാത്ത ലീ​ഗ് അണികളും വനിതാലീ​ഗിലെ തമ്മിലടിയും നൂർബിന റഷീദിനെ സൗത്തിൽ തോൽപ്പിച്ചു. പരാജയപ്പെട്ടെങ്കിലും നൂർബിന റഷീദിൻ്റെ കടന്നു വരവ് മുസ്ലിംലീ​ഗിലൊരു മാറ്റത്തിന് തിരികൊളുത്തി.

Read Full Story

04:41 PM (IST) Jan 11

ശബരിമല സ്വർണക്കൊള്ളക്കേസ് - തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, സബ്ജയിലിലേക്ക് മാറ്റി

ഇന്നലെ രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

Read Full Story

04:00 PM (IST) Jan 11

ഇഡി vs തൃണമൂൽ, പോരാട്ടം സുപ്രീംകോടതിയിൽ, ഐ പാക്കിലെ റെയ്ഡ് മുഖ്യമന്ത്രി മമത തടസപ്പെടുത്തിയതിൽ സിബിഐ അന്വേഷണം വേണമെന്ന് ഇഡ‍ി, തടസഹർജിയുമായി തൃണമൂൽ

തൃണമൂൽ കോൺഗ്രസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര് സുപ്രീംകോടതിയിലേക്ക്. ഐ പാക് തലവന്റെ വീട്ടിലെ റെയ്ഡ് മമത ബാനർജി തടസ്സപ്പെടുത്തിയെന്ന് കാട്ടി ഇ ഡി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ബംഗാൾ സർക്കാർ തടസഹർജി നൽകി

Read Full Story

02:58 PM (IST) Jan 11

രാഹുലിനെതിരെ തുടർച്ചയായി പരാതികൾ; കടുത്ത പ്രതിരോധത്തിൽ കോൺ​ഗ്രസ്, രാജിവെക്കണമെന്ന് എൽഡിഎഫ് കണ്‍വീനറും ബിജെപിയും

പുറത്താക്കിയ ആളോട് രാജിവയ്ക്കാൻ പറയാനാവില്ലെന്നാണ് കോണ്‍ഗ്രസ് മറുപടി. പുറത്താക്കിയെന്ന് പറഞ്ഞൊഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എംഎൽഎയ്ക്കെതിരെ അതിഗുരുതര പരാതികള്‍ തുടര്‍ച്ചായി വരുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.

Read Full Story

02:50 PM (IST) Jan 11

'ഞാൻ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാൽ പോലും ജയിക്കും', പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുഷ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. താൻ ഉടൻ പുറത്തുവരുമെന്നും സ്വതന്ത്രനായി മത്സരിച്ചാൽ പോലും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും കയ്യിൽ തെളിവുകളുണ്ടെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു

Read Full Story

02:41 PM (IST) Jan 11

കരൂർ ആൾക്കൂട്ട ദുരന്ത കേസ്; തമിഴ് സൂപ്പർതാരം വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും

നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്‍യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു.

Read Full Story

02:19 PM (IST) Jan 11

'അറസ്റ്റ് ചെയ്യൂ', യുവതിയുടെ വൈകാരിക ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി നേരിട്ട് ഡിജിപിക്ക് നിർദ്ദേശം നൽകി; രാത്രി 8 ന് തീരുമാനം, ശേഷം അതീവ രഹസ്യ നീക്കം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം. പരാതിക്കാരിയുടെ വൈകാരികമായ ശബ്ദസന്ദേശം കേട്ടതിനെ തുടർന്നായിരുന്നു ഇത്. അതീവ രഹസ്യമായ പോലീസ് നീക്കത്തിലൂടെ അർധരാത്രിയോടെയാണ് അറസ്റ്റ് നടന്നത്

Read Full Story

02:02 PM (IST) Jan 11

'ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണം, പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ'; രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്

കേസ് രാഷ്ട്രീയപ്രേരിതം അല്ലെന്നും ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണമെന്നും റിനി പ്രതികരിച്ചു. പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി.

Read Full Story

01:47 PM (IST) Jan 11

ജാമ്യമില്ല, മാവേലിക്കര ജയിലിൽ അഴിയെണ്ണാം; ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജയിൽ വാസം, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും. വിദേശ മലയാളി യുവതിയുടെ പരാതിയിലാണ് നടപടി, ഇത് രാഹുലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ് ആണ്

Read Full Story

01:19 PM (IST) Jan 11

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം, നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. സിറ്റിംഗ് സീറ്റ് നിലനിർത്താൻ സിപിഎമ്മും, വാർഡ് തിരിച്ചുപിടിക്കാൻ കോൺഗ്രസും, കേവല ഭൂരിപക്ഷം നേടാൻ ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്.  

Read Full Story

01:13 PM (IST) Jan 11

108 കുതിരകളോടെ ഷൗര്യ യാത്ര, പ്രധാനമന്ത്രി സോമനാഥ് ക്ഷേത്രത്തിൽ; നെഹ്റുവിനെതിരെ പരോക്ഷ വിമർശനം, ചരിത്രം വളച്ചൊടിക്കുന്നത് മോദി തുടരുന്നുവെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ സോമനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. 108 കുതിരകളണിനിരന്ന ഷൗര്യ യാത്രയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം, ക്ഷേത്ര ചരിത്രത്തെച്ചൊല്ലി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചു

Read Full Story

12:48 PM (IST) Jan 11

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ കോൺ​ഗ്രസിന് രണ്ട് നിലപാട്, പരോക്ഷമായി പിന്തുണ നൽകുന്നു' - പി രാജീവ്

കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്.

Read Full Story

12:33 PM (IST) Jan 11

'ഹാബിച്ചൽ ഒഫൻഡർ', മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ; 'സ്ഥിരം കുറ്റവാളി, പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണി'

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നാമത്തെ കേസിൽ അറസ്റ്റ് ചെയ്തു. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും പോലീസ് അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു

Read Full Story

11:57 AM (IST) Jan 11

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്നും തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ. 

Read Full Story

11:40 AM (IST) Jan 11

രാഹുലിനെ വൈദ്യപരിശോധനക്കെത്തിച്ചു, ജനറൽ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ, കൂവി വിളിച്ച് സമരക്കാർ

മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്.

Read Full Story

11:09 AM (IST) Jan 11

രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ടിപി രാമകൃഷ്ണൻ; 'രാജിവെക്കാൻ കോൺഗ്രസ്‌ ആവശ്യപ്പെടണം'

രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണെന്നും രാജിവെക്കാൻ കോൺഗ്രസ്‌ ആവശ്യപ്പെടണമെന്നും ടിപി രാമകൃഷ്ണൻ. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ടിപി രാമകൃഷ്ണൻ്റെ പ്രതികരണം.

Read Full Story

10:56 AM (IST) Jan 11

'ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല', രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ മുരളീധരൻ, 'എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നു'

പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നും തെറ്റുകളെ ന്യായീകരിക്കില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. വിദേശത്തുള്ള യുവതി നൽകിയ മൂന്നാമത്തെ പരാതിയിലാണ് പോലീസ് നടപടി.

Read Full Story

10:41 AM (IST) Jan 11

'പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു'; രാഹുലിന്റെ അറസ്റ്റിൽ പ്രതികരണവുമായി ആദ്യപരാതിക്കാരി

സാമൂഹികമാധ്യമത്തിലാണ് യുവതി പ്രതികരണമറിയിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി പറഞ്ഞാണ് കുറിപ്പ്.

Read Full Story

10:35 AM (IST) Jan 11

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പികെ ശശി; 'കോൺഗ്രസ് നേതാക്കളാരും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല'

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെന്ന് പികെ ശശി. ഇങ്ങനെയൊരു കാര്യത്തെ പറ്റി ആലോചിച്ചിട്ടില്ലെന്നും ഓരോ പാർട്ടികളും അവരുടെ ചിഹ്നങ്ങളിൽ തന്നെ മത്സരിക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലമെന്നും പികെ ശശി

Read Full Story

09:00 AM (IST) Jan 11

ശബരിമല സ്വർണ്ണക്കൊള്ള കേസ് - എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു

മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് തന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ എത്തിച്ചത്.

Read Full Story

08:45 AM (IST) Jan 11

അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും, എൻഡിഎ പ്രചാരണത്തിന് തുടക്കമിടും

ഇന്നലെ രാത്രി 11.15ഓടെയാണ് അമിത് ഷാ തിരുവനനന്തപുരത്ത് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളാണ് അമിത് ഷായെ സ്വീകരിച്ചത്.

 

Read Full Story

08:43 AM (IST) Jan 11

'രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യം, എംഎൽഎ സ്ഥാനം രാജിവെയ്ക്കണം'; രാഹുലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

Read Full Story

08:22 AM (IST) Jan 11

പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

Read Full Story

07:08 AM (IST) Jan 11

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ് - പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Read Full Story

More Trending News