ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
മാവേലിക്കര: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.
രാഹുലിനെ പൂട്ടിയ നീക്കം അതീവ രഹസ്യം
പാലക്കാട് എം എൽ എയുടെ അറസ്റ്റ് വാർത്ത കേട്ടാണ് രാഷ്ട്രീയകേരളം ഇന്ന് ഞെട്ടിയുണർന്നത്. രണ്ട് ബലാത്സംഗ കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്ന രാഹുൽ. ഒടുവിൽ അകാത്താകുന്നത് മൂന്നാം ബലാൽസംഗ പരാതിയിൽ. വിദേശത്തുള്ള പരാതിക്കാരി ഇ മെയിലിൽ ഡി ജി പിക്ക് നൽകിയ പരാതിയിൽ അതീവരഹസ്യമായായിയിരുന്നു എസ് ഐ ടി നീക്കങ്ങൾ. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് ക്രുരമായി പീഡിപ്പിച്ചെന്നാണ് പരാതി. വീഡിയോ കോളിലൂടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടിവിവരങ്ങൾ രഹസ്യമാക്കി വെച്ചു. എഫ് ഐ ആർ വിവരങ്ങൾ ചോരാതിരിക്കാൻ പത്തനംതിട്ട എസ് പി മജിസ്ട്രേറ്റിനെ രഹസ്യമായാണ് കാര്യങ്ങൾ അറിയിച്ചത്. വിദേശത്തു നിന്നും പരാതിക്കാരിയെത്തി രഹസ്യമൊഴിക്ക് ശേഷം അറസ്റ്റ് എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ചും നേരിട്ട അനുഭവങ്ങൾ വൈകാരികയമായി വിവരിക്കുകയും ചെയ്തുള്ള പരാതിക്കാരിയുടെ സന്ദേശം കേട്ട മുഖ്യമന്ത്രി പിണറായി അടിയന്തര ഇടപെടലാണ് രാഹുലിനെ ജയിലിലെത്തിച്ചത്. യുവതിയുടെ വൈകാരികമായ ശബ്ദ സന്ദേശം കേട്ട മുഖ്യമന്ത്രി ഇന്നലെ രാത്രി എട്ട് മണിയോടെ അറസ്റ്റിന് ഡി ജി പിക്ക് നിർദ്ദേശം നൽകുകയായിരുന്നു. പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അർധരാത്രി തന്നെ അറസ്റ്റ് ചെയ്തത്. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത്നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെ പി എം ഹോട്ടലിൽനിന്ന് രാഹുലിനെ അർധരാത്രി കസ്റ്റഡിയിലെടുക്കുന്നത്.
അറസ്റ്റ് വിവരം ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങൾ നടത്തിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി നടത്തിയ മിന്നൽ ഓപ്പറേഷനായിരുന്നു ഇത്. രാഹുലിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ് ഐ ടി) ടീമിവെ മറ്റംഗങ്ങളെപ്പോലും ഒഴിവാക്കി എ ഐ ജി നേരിട്ട് കാര്യങ്ങൾ ഏകോപിപ്പിച്ചു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് വാഹനങ്ങൾ ക്രമീകരിക്കാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചതും രഹസ്യസ്വഭാവം നിലനിർത്താനായിരുന്നു. പോലീസുകാർ ഹോട്ടൽ മുറിയിലെത്തും വരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിഞ്ഞിരുന്നില്ല എന്നതാണ് നിർണായകമായത്. കഴിഞ്ഞ കേസുകളിലെ പോലെ രാഹുൽ മുങ്ങാനിരിക്കാനായുരുന്നു അതീവ സ്വഭാവത്തിലുള്ള നീക്കം പൊലീസ് നടത്തിയത്.


