ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യത.

08:36 AM (IST) Jan 23
കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ വി വി രാജേഷ്. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
07:25 AM (IST) Jan 23
എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെയെന്ന് സാബു ജേക്കബ്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
06:20 AM (IST) Jan 23
കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. തവർചന്ദ് ഗെഹലോട്ടിനെ തിരികെ വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും തേടി.
06:10 AM (IST) Jan 23
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.
06:03 AM (IST) Jan 23
ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. വി ഡി സതീശന്‍, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘവുമായാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ച നടത്തുക.
05:51 AM (IST) Jan 23
തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദിയുടെ റാലി ഇന്ന്. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
05:37 AM (IST) Jan 23
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തുമ്പോൾ വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാൻ സാധ്യത. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും.