ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലാകുകയാണ്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലാകുകയാണ്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങാണെന്നാണ് ലഭ്യമാകുന്ന വിവരം. ഉപഹാരങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട് എന്ന മൊഴി പോറ്റി നൽകിയിരുന്നു. എന്നാൽ അതിൽ പേര് പറഞ്ഞിരുന്നില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് വിശദീകരണം നൽകിയിട്ടില്ല. അതിനിടയിലാണ് പോറ്റിയുമൊത്തുള്ള അടൂര്‍ പ്രകാശിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതേ സമയം എന്ത് ചടങ്ങാണിത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

അടൂർ പ്രകാശിന് കുരുക്ക്, ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്