Published : Jan 30, 2026, 06:59 AM ISTUpdated : Jan 30, 2026, 10:42 PM IST

Malayalam news live: `ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗിച്ചാല്‍ പോര'; കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് അയിഷ പോറ്റി

Summary

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്. ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും.

aisha potty, kn balagopal

10:42 PM (IST) Jan 30

`ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗിച്ചാല്‍ പോര'; കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് അയിഷ പോറ്റി

കൊട്ടാരക്കരയില്‍ എന്ത് വികസനമാണ് കെഎൻ ബാലഗോപാൽ നടത്തിയതെന്ന് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.

Read Full Story

10:13 PM (IST) Jan 30

വിൽപനക്കായി ലക്ഷ്യമിടുന്നത് കോളേജ് വിദ്യാർത്ഥികളെ - അതിമാരക രാസലഹരിയുമായി കൊച്ചിയിൽ 2 പേർ എക്സൈസ് പി‍ടിയിൽ

പതിനാറ് ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്‍പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു.

Read Full Story

10:08 PM (IST) Jan 30

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 42കാരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആസാം സ്വദേശിയായ 42കാരന് 100 വർഷം തടവിന് വിധിച്ച് കോടതി. പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.

Read Full Story

10:04 PM (IST) Jan 30

ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു, ഭാര്യ സാരിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് സൂത്രത്തിൽ മാറി നിന്നു; ആത്മഹത്യ പ്രേരണക്കുറ്റത്തിൽ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താൻ ആണ് ശിവദാസൻ  ശ്രമിച്ചതെന് കൊഴിഞ്ഞാമ്പാറ പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

Read Full Story

09:22 PM (IST) Jan 30

ജീവിതം ആഘോഷമാക്കിയ സംരംഭകന്‍, സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയ ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍; സി ജെ റോയിയുടെ ആത്മഹത്യയില്‍ നടുങ്ങി ബിസിനസ് സമൂഹം

ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്.  സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. റോയി എന്ന സംരംഭകന്‍റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

Read Full Story

09:05 PM (IST) Jan 30

സി ജെ റോയിയുടെ ആത്മഹത്യ - 'ഉത്തരവാദി ഐടി ഉദ്യോ​ഗസ്ഥർ'; ആരോപണവുമായി കോൺഫിഡന്റ് ​ഗ്രൂപ്പ്; റോയിയുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ

ഇന്ന് വൈകിട്ട് 3.15നാണ് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്. നാളെ ബെം​ഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും.

Read Full Story

08:19 PM (IST) Jan 30

തിരുവനന്തപുരത്ത് എസ്ഐക്ക് മര്‍ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരത്ത് എസ്ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. പള്ളിക്കൽ സ്റ്റേഷനിലെ സിപിഓയും സഹോദരനും അടക്കം 3 പേരെ പൊലീസ് കസ്റ്റടിയിലെടുത്തു.

Read Full Story

08:04 PM (IST) Jan 30

ജനനായകൻ സിനിമ വിവാദം; സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി സെൻസർ ബോർഡ്

സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ  നിര്‍ദേശം.

Read Full Story

07:44 PM (IST) Jan 30

കേബിളിൽ കുരുങ്ങി വീണ് പരിക്ക്, യുവാവിന്റെ കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റു, അപകടം കോഴിക്കോട് മലാപ്പറമ്പിൽ

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് കുന്ദമം​ഗലം പന്തീർപ്പാടം സ്വദേശിയായ ബിജുവിന് കേബിൾ കയ്യിൽ കുരുങ്ങി പരിക്കേൽക്കുന്നത്.

Read Full Story

06:57 PM (IST) Jan 30

കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ - വെടിവെച്ച തോക്ക് കസ്റ്റഡിയിലെടുത്തു; വിശദ പരിശോധന നടത്തി പൊലീസ്

സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. തോക്ക് കസ്റ്റഡിയിൽ എടുത്തു. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നിർദേശം.

Read Full Story

06:20 PM (IST) Jan 30

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകളും തൊഴിലുറപ്പ് നിയമവും പിൻവലിക്കണം; ഫെബ്രുവരി 12ന് രാജ്യവ്യാപക പണിമുടക്കുമായി സിഐടിയു

പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക്.

Read Full Story

05:48 PM (IST) Jan 30

എംഎസ്എഫിന്റെ തീം സോങ് വിവാദം - ഔദ്യോഗികമായി ഇറക്കിയ പാട്ടിൽ ഇമ്രാൻ ഖാന്റെ ചിത്രമില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് എംഎസ്എഫ്

എംഎസ്എഫിന്റെ തീം സോങിൽ  ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെട്ടതായി വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. ഔദ്യോഗികമായി ഇറക്കിയ പാട്ടിൽ ഇല്ലാത്തത് എങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ടെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

05:32 PM (IST) Jan 30

'പ്രതികൂല അവസ്ഥകളെ അതിജീവിക്കുന്നതിന്റെ സാക്ഷ്യമാണ് ബജറ്റ്, പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബജറ്റ്' - എം വി ​ഗോവിന്ദൻ

സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു. നവകേരള നിർമിതിക്ക് ഉതകുന്നതാണ് ബജറ്റെന്നും ഇടത് ബദൽ ആണ് ബജറ്റെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്.

Read Full Story

04:55 PM (IST) Jan 30

പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം; സംഭവം ബെം​ഗളൂരുവിൽ

യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം. പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതിയെ നായ ആക്രമിക്കുകയായിരുന്നു. ബെംഗളൂരു എച്ച് എസ് ആർ ലേഔട്ടിലാണ് സംഭവം.

Read Full Story

04:49 PM (IST) Jan 30

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് പൊലീസുകാർക്ക് നേരെ കയ്യേറ്റം, 2 പേർ അറസ്റ്റിൽ

ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കയ്യേറ്റം ചെയ്തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി വെങ്കിടേഷ് സെല്ലിൽ കിടന്നും പൊലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

Read Full Story

03:45 PM (IST) Jan 30

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. മൂന്നു ബോംബുകളാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്

Read Full Story

03:24 PM (IST) Jan 30

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി, കെ കെ രാ​ഗേഷ് അടക്കമുള്ളവർക്ക് നോട്ടീസ്

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read Full Story

02:39 PM (IST) Jan 30

യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം, സംസ്ഥാന അധ്യക്ഷൻ ഒ ജെ ജെനീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Read Full Story

02:25 PM (IST) Jan 30

തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കം, ശാസ്ത്രീയ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മേയർ

തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്

Read Full Story

01:50 PM (IST) Jan 30

'പലരും കൊല്ലാൻ ശ്രമിച്ചു, പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി'; പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന് വെള്ളാപ്പള്ളി

തന്നെ പല ഘട്ടത്തിൽ പലരും കൊല്ലാൻ ശ്രമിച്ചെന്നും പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

Read Full Story

12:34 PM (IST) Jan 30

'മെഡിക്കൽ ബോർഡ് രൂപീകരിക്കണം', ടിപി കേസ് പ്രതിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി; കിഡ്നി മാറ്റിവയ്ക്കുന്നതിൽ റിപ്പോർട്ട് നൽകാൻ നിർദേശം

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിൻ്റെ ജാമ്യപേക്ഷയില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നല്‍കി സുപ്രീം കോടതി

Read Full Story

12:18 PM (IST) Jan 30

'എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ല'; മന്ത്രി എകെ ശശീന്ദ്രന്‍

കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എന്‍സിപിക്ക് എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അതിനാല്‍ ആ ബന്ധം അജിത് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ലയനത്തിന് തടസ്സം ഉണ്ടാകില്ലെന്നും എകെ ശശീന്ദ്രന്‍

Read Full Story

12:03 PM (IST) Jan 30

രാവിലെ വാതിൽ തുറന്നില്ല, സംശയം തോന്നി അയൽവാസികളെത്തിയപ്പോൾ നടക്കുന്ന കാഴ്ച; 3 സഹോദരിമാർ വിഷം കഴിച്ച് അവശ നിലയിൽ, ഒരാൾ മരിച്ചു

തൃശൂർ ആറ്റൂരിൽ മൂന്നു സഹോദരിമാർ വിഷം കഴിച്ചു.വിഷം കഴിച്ചതില്‍ ഒരാൾ മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്

Read Full Story

11:22 AM (IST) Jan 30

യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, 'ഭാര്യയ്ക്കറിയാം', മാളിക്കടവിലെ കൊലപാതകത്തില്‍ തെളിവെടുപ്പ്

കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്

Read Full Story

11:14 AM (IST) Jan 30

നേമത്ത് മത്സരിക്കാമോ എന്ന ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ; 'അതിനൊന്നും മറുപടി പറയാൻ താനില്ല'

നേമത്ത് മത്സരിക്കാമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ. അതിനൊന്നും മറുപടി പറയാൻ താനില്ലെന്ന് സതീശൻ മാധ്യമങ്ങളോട്

Read Full Story

10:13 AM (IST) Jan 30

'സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചു',ബീറ്റിം​ഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുത്തില്ല, രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി

ബീറ്റിം​ഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുക്കാത്തതില്‍ രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി

Read Full Story

09:45 AM (IST) Jan 30

വഴങ്ങാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, 'ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ വേണം', ചർച്ചയിൽ ആവശ്യം

നാലു സീറ്റ് ഏറ്റെടുക്കാനുളള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Read Full Story

09:14 AM (IST) Jan 30

ഭാര്യയെ സംശയം, എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താവ്; പൊള്ളലേറ്റവർ ചികിത്സയിൽ, പ്രതി അറസ്റ്റിൽ

പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു

Read Full Story

08:39 AM (IST) Jan 30

'പ്രസവശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല'; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതി. പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയിൽ അല്ലെന്നും ഇതുമൂലം വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും വിതുര സ്വദേശി

Read Full Story

07:50 AM (IST) Jan 30

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു; അന്ത്യം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന്

പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സിഐഎസ്എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.

Read Full Story

07:11 AM (IST) Jan 30

ശബരിമല സ്വർണക്കൊള്ള - നടൻ ജയറാമിനെ ചോദ്യം ചെയ്തു, ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്ന് ജയറാം

നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.

Read Full Story

07:00 AM (IST) Jan 30

ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്; ഏഷ്യാനെറ്റ് ആസ്ഥാനത്തെ റോഡിന് പേര് നൽകി ആദരം, മേയർ വിവി രാജേഷ് പേര് അനാഛാദനം ചെയ്യും

പ്രമുഖമാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷൻ മുതൽ വാൻറോസ് ജംഗ്ക്ഷൻ വരെയുള്ള റോഡിന് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോ‍ഡെന്ന് ഇന്ന് പേരിടും. ഇന്ന് രാവിലെ 10 മണിക്ക് ഹൗസിംഗ് ബോർഡ് ജംഗ്ക്ഷനിൽ നടക്കുന്ന ചടങ്ങിൽ മേയർ വിവി രാജേഷ് പുതിയ പേര് അനാഛാദനം ചെയ്യും. സിപിഎം കക്ഷിനേതാവ് എസ്പി ദീപക്ക്, തമ്പാനൂർ വാർഡ് കൗൺസിലർ ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.

07:00 AM (IST) Jan 30

മാളിക്കടവിൽ യുവതിയെ വിളിച്ച് വരുത്തി കൊന്ന സംഭവം; പ്രതിയും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

06:59 AM (IST) Jan 30

അജിത് പവാറിൻ്റെ വിയോഗം; സുനേത്ര പവാറുമായി നിർണായക ചർച്ചകൾ, ബാരാമതിയിൽ മത്സരിക്കണമെന്ന് ആവശ്യം

അജിത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് എൻസിപിയിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ തുടങ്ങി. എൻസിപിയുടെ മുതിർന്ന നേതാക്കൾ അജിത് പവാറിൻ്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. അജിത്ത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതി മണ്ഡലത്തിൽ സുനേത്ര പവാർ മത്സരിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉന്നയിച്ചു എന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മത്സരത്തിലേക്ക് സുനേത്ര പവാർ എത്തണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.


More Trending News