കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എന്‍സിപിക്ക് എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അതിനാല്‍ ആ ബന്ധം അജിത് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ലയനത്തിന് തടസ്സം ഉണ്ടാകില്ലെന്നും എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എന്‍സിപിക്ക് എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ല. അതിനാല്‍ ആ ബന്ധം അജിത് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ലയനത്തിന് തടസ്സം ഉണ്ടാകില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
നിയമസഭ തെരെഞ്ഞെടുപ്പില്‍ നാമമാത്രമായ സീറ്റുകളില്‍ മത്സരിക്കുന്ന എന്‍സിപിക്ക് യുവാക്കള്‍, സ്ത്രീകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് അവസരം നല്‍കാന്‍ പ്രായോഗികമായി കഴിയില്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് വിശദീകരിച്ചു. അതേസമയം, മഹാരാഷ്‌ട്രയിൽ എൻസിപി ലയന ചർച്ച തുടരും. ഇരു വിഭാഗങ്ങൾക്കും ലയിക്കാൻ താല്പര്യമുള്ള സാഹചര്യത്തിൽ അജിത് പവാറിൻ്റെ മരണാനന്തര ചടങ്ങൾക്ക് ശേഷം ചർച്ച നടക്കും. ഫെബ്രുവരി 8ന് ലയിക്കാൻ അജിത് പവാറിൻ്റെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ 17ന് നിർണ്ണായക ചർച്ച നടന്നതായാണ് വിവരം.


