തൃശൂർ ആറ്റൂരിൽ മൂന്നു സഹോദരിമാർ വിഷം കഴിച്ചു.വിഷം കഴിച്ചതില്‍ ഒരാൾ മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്

തൃശൂർ: തൃശൂർ ആറ്റൂരിൽ മൂന്നു സഹോദരിമാർ വിഷം കഴിച്ചു.വിഷം കഴിച്ചതില്‍ ഒരാൾ മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റൂർ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74), ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനിയാണ് മരിച്ചത്. കീടനാശി കഴിച്ചതാണ് മരണകാരണം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിത നൈരാശ്യമാണ് കാരണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)