പതിനാറ് ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്‍പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു.
കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി രണ്ടു പേര്‍ കൊച്ചിയില്‍ എക്സൈസ് പിടിയിലായി. കബൂത്തര്‍ ഭായി എന്നറിയപ്പെടുന്ന ജഹിദുള്‍ ഇസ്ലാം, റംസാന്‍ അലി എന്നിവരാണ് പിടിയിലായത്. ഇരുവരും ആസാം സ്വദേശികളാണ്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വില്‍പന എന്ന് എക്സൈസ് പറഞ്ഞു. പതിനാറ് ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്‍പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

