ഉപ തെരഞ്ഞെപ്പ് പ്രചാരണ ചൂടിൽ നിലമ്പൂർ മണ്ഡലം. പെൻഷൻ കൈക്കൂലിയാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ പരാമർശം മണ്ഡലത്തിൽ കൂടുതൽ സജീവ ചർച്ചയാക്കുന്നതിൻ്റെ ഭാഗമായി സിപിഎം ഇന്ന് പെൻഷൻ ഗുണഭോക്താക്കളുടെ കൺവെൻഷൻ സംഘടിപ്പിക്കും. വൈകിട്ടാണ് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പങ്കെടുക്കുന്ന പരിപാടി.

11:48 PM (IST) Jun 06
ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്‍റെ ഇടതു കൈക്ക് പൊട്ടലുണ്ട്.
11:25 PM (IST) Jun 06
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം
10:09 PM (IST) Jun 06
ന്യൂറോ ഇന്‍റര്‍വെൻഷണൽ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവെച്ചതെന്നും മറ്റുള്ളവ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും അധികൃതര്‍
09:34 PM (IST) Jun 06
10 പേർ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാൻ എത്തിയത്.
08:57 PM (IST) Jun 06
പുതുശ്ശേരി കൂട്ടുപാതയിൽ പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ ട്രേഡേഴ്സ്എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.
08:45 PM (IST) Jun 06
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ.
08:28 PM (IST) Jun 06
ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
08:05 PM (IST) Jun 06
ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
07:37 PM (IST) Jun 06
രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.
07:25 PM (IST) Jun 06
രണ്ടുവർഷം മുമ്പാണ് ബഹ്റൈൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തത്
06:54 PM (IST) Jun 06
ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവർണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു.
06:49 PM (IST) Jun 06
ക്ഷണം ലഭിച്ചതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു.
06:25 PM (IST) Jun 06
കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചുവെന്നാണ് അനീഷ് ബാബുവിന്‍റെ പരാതി
05:43 PM (IST) Jun 06
പാലച്ചിറ ബൈജു ഭവനിൽ 65 വയസ്സുള്ള ശാന്തയാണ് മരണപ്പെട്ടത്.
05:29 PM (IST) Jun 06
ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് സിപിഐ ആവശ്യപ്പെട്ടു
05:21 PM (IST) Jun 06
വീടിന് സമീപത്തെ കരിങ്കൽകെട്ടിന് മുകളിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റയാൾ മരിച്ചു
05:09 PM (IST) Jun 06
അതേസമയം, ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.
04:44 PM (IST) Jun 06
ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു.
04:44 PM (IST) Jun 06
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ 498 പേരുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
04:23 PM (IST) Jun 06
കോഴിക്കോട് സുഡിയോ ഔട്ട്ലെറ്റിന് മുന്നിൽ എസ്ഐഒ സംഘടിപ്പിച്ച പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നു
04:15 PM (IST) Jun 06
തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ നിർത്തി വയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകി.
04:05 PM (IST) Jun 06
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
03:50 PM (IST) Jun 06
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കർണാടക സർക്കാർ ഒടുവിൽ ഇൻ്റലിജൻസ് മേധാവിയെയും മാറ്റി
03:15 PM (IST) Jun 06
മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.
02:52 PM (IST) Jun 06
ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
02:30 PM (IST) Jun 06
ജമ്മു കശ്‌മീരിൻ്റെ വികസനം തടയാൻ വരുന്നവർക്ക് ഇനി നരേന്ദ്ര മോദിയെ നേരിടേണ്ടി വരുമെന്ന് ചെനാബ് പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
02:06 PM (IST) Jun 06
ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
01:45 PM (IST) Jun 06
മെയ് 22നാണ് മ്യാൻമറിലെ സാമ്പത്തിക തലസ്ഥാനമായ യാങ്കോനിൽ വച്ചാണ് 68കാരനായ ഛോ ഹടുൻ ഓംഗ് വെടിയേറ്റ് മരിച്ചത്
01:36 PM (IST) Jun 06
തിരുവനന്തപുരം ശാന്തിവിളയിൽ ഒൻപതുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
01:27 PM (IST) Jun 06
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും, ഡ്രാഗണ്‍ പേടകത്തിന്‍റെ നിര്‍മ്മാതാക്കളായ സ്പേസ് എക്‌സ് കമ്പനിയുടെ ഉടമ ഇലോണ്‍ മസ്കുമായി നിലനില്‍ക്കുന്ന തര്‍ക്കമായിരുന്നു പ്രതിസന്ധിക്ക് കാരണം
01:04 PM (IST) Jun 06
എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വർഗീയ വിഷം കലർത്താനാണ് ശ്രമം നടക്കുന്നതെന്ന് എം വി ഗോവിന്ദൻ.
12:53 PM (IST) Jun 06
കോൺഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റിൽ നിന്ന് സംസ്ഥാനത്തെ അമരക്കാരനിലേക്ക് വളർന്ന തെന്നല അഴിമതിക്കറ പുരളാത്ത ആദർശ ധീരനായാണ് അറിയപ്പെടുന്നത്
12:50 PM (IST) Jun 06
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
12:44 PM (IST) Jun 06
ഐഡിയ ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപവരെയെന്ന് വിശദമാക്കി ലെന്‍സ്കാര്‍ട്ടിലെ പ്രൊഡക്ട് ലീഡറായ രാഹുല്‍ രുപാണി
12:24 PM (IST) Jun 06
തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്.
12:09 PM (IST) Jun 06
ദേശീയപാത തകർന്നതിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നത് പദ്ധതി വൈകിപ്പിക്കാനാണെന്ന് ഇടതുപക്ഷം
12:12 PM (IST) Jun 06
കിമ്മിന്റെ പ്രതിച്ഛായ സംരക്ഷണവും അധികാരം ചോദ്യം ചെയ്യപ്പെടുന്നതിനുള്ള മറുപടിയായും സംഭവത്തിന് പിന്നാലെയുണ്ടായ അറസ്റ്റുകളേയും ലോക രാജ്യങ്ങൾ നിരീക്ഷിച്ചത്.
11:57 AM (IST) Jun 06
വെട്ടുംകുത്തും നിറഞ്ഞാടിയ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിവുണക്കാന്‍ കുറിക്കപ്പെട്ട മരുന്നായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
11:51 AM (IST) Jun 06
നിലവില്‍ നാസ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെയും ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങളും പ്രധാനമായും എത്തിക്കുന്നത് ഡ്രാഗണ്‍ പേടകം ഉപയോഗിച്ചാണ്
11:31 AM (IST) Jun 06
കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.