ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
പത്തനംതിട്ട: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
മോഹനൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മോഹനവല്ലി മരിച്ചത്. ഇവരെ കോട്ടയത്ത് കൊണ്ട് പോകാൻ വന്ന ആദ്യ ആംബുലൻസ് തകരാറായിരുന്നു. പിന്നീട് വേറെ ആംബുലൻസ് എത്തിയാണ് കോട്ടയത്തേക്ക് യാത്ര തുടങ്ങിയത്. അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


