അമേരിക്കയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ.

കോട്ടയം: അമേരിക്കയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ബിഷപ്പ് കബളിപ്പിച്ചത്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്ന് യുവാവ് പരാതി നൽകുകയായിരുന്നു. ചിങ്ങവനം പൊലീസ് ആണ് പ്രതി കസ്റ്റഡിയിലെടുത്തത്. ഇയാ‌ൾക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.