ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്.
തൃശൂര്‍: സേലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ സൺ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്.
അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരുന്നു. ധർമപുരി ഗവ. മെഡിക്കൽ കോളജില്‍ ആശുപത്രിയിൽ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയശേഷമാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.


