ഭരണഘടന പദവി ദുരുപയോ​ഗം ചെയ്ത ​ഗവർണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു.

ദില്ലി: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഭരണഘടന പദവി ദുരുപയോ​ഗം ചെയ്ത ​ഗവർണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു. രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നു എന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ​ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണ്. ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ട്. ​ഗവർണറോട് സിപിഎമ്മിന് മൃദുസമീപനമെന്നത് കോൺ​ഗ്രസിന്റെ ആരോപണമാണെന്നും എംഎ ബേബി പറഞ്ഞു. സി പി ഐ കൂടുതൽ ശക്തമായി നിലപാട് സ്വീകരിക്കുന്നുവെങ്കിൽ സന്തോഷം. സിപിഎമ്മും സിപിഐയും തമ്മിൽ മത്സരമില്ല. ദേശീയപാതാ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും എംഎ ബേബി വ്യക്തമാക്കി.