ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊല്ലം: കൊല്ലം കടയ്ക്കലിൽ 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമാണെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.