
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
കുട കൈയിലുണ്ടെങ്കിലും മഴ പെയ്താല്‍ ഞങ്ങള്‍ എല്‍. പി സ്‌കൂള്‍ വരാന്തയില്‍ തന്നെ നിന്നുകളയും. പുത്തന്‍കുടയുടെ നിവര്‍ത്താതെ വെച്ച പുതുമണത്തിന്റെ രസം കളയാന്‍ ഇടയ്ക്കിടെ മഴ പെയ്‌തോണ്ടിരിക്കും. പക്ഷേ ഞങ്ങള്‍ തോറ്റു കൊടുക്കൂല. മഴ തോരുവോളം അവിടെത്തന്നെ നില്‍ക്കും. മഴയെ ശപിക്കും. ശമിക്കില്ലെന്ന് തോന്നിയാല്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. മഴയെ ആസ്വദിക്കാന്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നു.
തുള്ളികള്‍ക്ക് ഘനം കുറഞ്ഞ് നേര്‍ത്ത മഴനൂലുകളായി മാറുമ്പോള്‍ ഒറ്റപ്പാച്ചിലാണ്. അടുത്തമഴക്കു മുന്‍പേ വീടെത്തണം. പടച്ചോനേ.... തല നനഞ്ഞാലും ബേഗു നനക്കല്ലേ.... ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥനകള്‍ ഇടയ്ക്കിടെ മുളച്ചു വരും.
വീടണയുമ്പോള്‍ ഒരുവിധം നനഞ്ഞിരിക്കും. എന്നിട്ടും യൂണിഫോറത്തിനുള്ളിലേക്ക് മറച്ച് പിടിച്ച് ബേഗിനെ രക്ഷപ്പെടുത്തും. അടുക്കളയിലേക്ക് പായും മുന്‍പെ മറ്റൊരു കൃത്യം നടപ്പാക്കാനുണ്ട്. നനച്ചു കൊണ്ട് വന്ന വെള്ളക്കുപ്പായം ഉമ്മച്ചിയറിയാതെ നോക്കണം. അല്ലെങ്കില്‍ രംഗം കലിപ്പാകും. കട്ടിലിന്റെ മൂലയിലേക്ക് ഭദ്രമായി ചുരുട്ടിവെക്കും. പിന്നെ കൂളായി നടക്കും. ഐവാ... സംഗതിയാരും അറിഞ്ഞില്ല.
പിറ്റേന്നാണ് തുടയിലൊരടി പൊട്ടിയത്. കാരണവും കയ്യില്‍ പിടിച്ച് ഉമ്മച്ചി നില്‍ക്കുന്നു. ഇന്നലെ കുപ്പായത്തില്‍ ഇറ്റി വീണ മഴത്തുള്ളികള്‍ ഓട്ടോഗ്രാഫും ഒപ്പും തന്നിരുന്നു. കൃത്യമായ അളവില്‍ വ്യക്തമായ കറുത്ത കരിമ്പനടിപ്പാടുകള്‍. പുറത്ത് ഇടിവെട്ടി മഴ പെയ്യുമ്പോള്‍ അടി കിട്ടിയ എന്റെ കണ്ണുകളും പെയ്യുകയായിരുന്നു. അങ്ങനെയങ്ങനെ മഴകള്‍ മടുത്തു തുടങ്ങി.
അവധി ദിവസങ്ങളില്‍ മഴ പ്രധാന വില്ലനാണ്. കളിക്കാന്‍ പോകാനാവില്ലല്ലോ... എന്നാല്‍ മഴയില്‍ കുളിച്ചാലോ....?
സൂപ്പര്‍ ഐഡിയ.. അങ്ങനെ അടുക്കളയില്‍ ചെന്ന് സമ്മതപത്രം വാങ്ങണം.
'ഉമ്മച്ചീ... ഞാന്‍ മഴയത്ത് കുളിച്ചോട്ടേ...'
'മാണ്ട...'
'എന്താ.. പ്ലീസ്... ഒരു വട്ടം'
'മാണ്ടാന്നല്ലേ പറഞ്ഞത്... പനി വന്നാല്‍ കൊണ്ട് മണ്ടാന്‍ എന്നെ കൊണ്ട് പറ്റൂല ...'
(അത് ചുമ്മാ തട്ടി വിടുന്നതാണ്. എത്രതവണ മണ്ടിയിരിക്കുന്നു. എന്നിട്ടാപ്പം ഒരു വട്ടം കൂടി!)
രക്ഷയില്ലെന്ന് കണ്ടാല്‍ ഞാന്‍ ഒരു ഭീഷണി മുഴക്കും. 'എന്തായാലും ഞാന്‍ മഴയത്തെറങ്ങും... '
'എന്നാ അന്റെ മുട്ടുങ്കാല് ഞാന്‍ തല്ലിയൊടിക്കും... '
ഇനി രക്ഷയില്ല. കാര്യപരിപാടികളൊന്നുമില്ലാതെ നന്ദി പോലും പറയാതെ ആ സംഗമം പിരിച്ച് വിടും (അല്ലെങ്കില്‍ ഉമ്മച്ചി ചെവികള്‍ പിരിച്ച് വിടുമെന്നറിയാം).കോലായിയിലെ തണുപ്പന്‍ തറയിലിരുന്ന് മുഷിച്ചിലോടെ മഴവെള്ളപ്പാച്ചില്‍ നോക്കിയിരിക്കും. നോട്ടുപുസ്തകത്താളുകള്‍ പറിച്ചെടുത്ത് തോണിയുണ്ടാക്കി ഇറവെള്ളത്തിലൊഴുക്കും. അത് ഒഴുകിയൊഴുകി ഇരുവഴഞ്ഞിയും കടന്ന് അറബിക്കടലില്‍ എത്തുമെന്ന് വീമ്പു പറഞ്ഞിരിക്കും.
മഴ പിന്നെയും ചെയ്തു കൊണ്ടിരുന്നു. കാലങ്ങള്‍ മാറി. കുടയുടെ കോലങ്ങളും. കൂട്ടുകാരുടെ കുടയുളളില്‍ ശീലയ്ക്കു വെള്ളനിറം വന്നിരിക്കുന്നു. എന്റെ കരിശീലക്കുട തുറക്കാന്‍ ഉള്ളം സമ്മതിച്ചില്ല .എനിക്കു കുറച്ചിലായി. പക്ഷേ കുടയെ ശപിക്കാതെ, മഴയെ ശപിക്കാതെ ഞാനന്ന് നനഞ്ഞു നടന്നു. മനസ്സുള്ളംവരെ തുള്ളികള്‍ ഒലിച്ചിറങ്ങി. അന്നാദ്യമായ് മഴയോടൊരനുരാഗം തോന്നി. അവള്‍ക്കെന്നോടും. എന്നെ കൂട്ടുവിടാന്‍ മടിച്ച് അവള്‍ പനിയായ് എന്നോട് ഒട്ടിച്ചേര്‍ന്ന് നിന്നു. പുതപ്പിനുള്ളില്‍ കുളിരേറ്റു കിടക്കുമ്പോള്‍ ഉമ്മച്ചി കൂട്ടുകാരോട് പറയുന്നത് ഞാന്‍ കേട്ടു...
'മാനു ഇന്ന് ഉസ്‌കൂളിലേക്കില്ല... ഓന് പനിയാ... മാഷോട് പറയണം... ട്ടോ'.
കാലങ്ങള്‍ക്കിപ്പുറം ഞാനെന്റെ പുസ്തകത്തില്‍ കുറിച്ചിട്ടു:
'മഴ നനയാന്‍ കൊതിച്ച്
കുടയെടുക്കാന്‍ മടിച്ച്
നനഞ്ഞു നടന്ന ഒരു ബാല്യം എന്റെയുള്ളില്‍
പനിച്ചു കിടപ്പുണ്ട് '
ഇനിയും തോരാത്ത മഴകള്‍
സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!
ധന്യ മോഹന്‍: പെരുമഴയത്തൊരു കല്യാണം!
ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!
സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം
ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ
ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!
ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു
ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!
നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍
ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം
ഗീതാ സൂര്യന്‍: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും
റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!
ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു
ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!
ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!
സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം
നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍
മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...
ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!
അനാമിക സജീവ് : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!
രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു
ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!
രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!
ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി
പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്
മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!
റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!
ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.