Asianet News MalayalamAsianet News Malayalam

നിധിയല്ലാതെ എന്ത്? വിറ്റത് 11 കോടിക്ക്, വീട്ടിൽ ആരുമറിഞ്ഞില്ല, മച്ചിൽനിന്നും കണ്ടെത്തിയ പെയിന്റിം​ഗ് ലേലത്തിന്

ഒരു സമ്പന്ന കുടുംബത്തിൻ്റെ ഫാം ഹൗസിൻ്റെ മച്ചിൽ നിന്നാണ് പെയിൻ്റിംഗ് കണ്ടെത്തിയത്. ആ വീട്ടിൽ ഒരുപാട് മനോഹരമായ വസ്തുക്കളുണ്ട്. എന്നാൽ, ഈ പെയിന്റിം​ഗ് കണ്ടെത്തിയത് മറ്റ് പല വസ്തുക്കളുടെയും കൂടെ മച്ചിൽ നിന്നാണ് എന്നാണ് വെയ്‍ലെക്സ് പറഞ്ഞത്. 

Dutch painter Rembrandt found in attic sold for 11.7 crore in auction
Author
First Published Sep 7, 2024, 2:51 PM IST | Last Updated Sep 7, 2024, 2:51 PM IST

ഈ ലോകത്ത് പല സ്ഥലങ്ങളിലും നമ്മുടെ ആരുടെ കണ്ണിലും പെടാതെ ഒരുപാട് നിധികൾ ഒളിച്ചിരിക്കുന്നുണ്ടാവണം. നിധികളെന്നാൽ, സ്വർണമോ മറ്റ് ആഭരണങ്ങളോ ഒന്നും തന്നെ ആവണമെന്നില്ല. പുരാതനകാലത്തെ വസ്തുക്കളിൽ പലതും വലിയ വില പിടിപ്പുള്ള നിധി തന്നെയാണ്. അതുപോലെ തന്നെയാണ് പെയിന്റിം​ഗ് അടക്കം ആർട്ട് വർക്കുകളും. എന്തായാലും, അങ്ങനെ വർഷങ്ങളോളം ആരുടെയും കണ്ണിൽ പെടാതെ ഒരിടത്തിരുന്ന ഒരു പെയിന്റിം​ഗ് ഒടുവിൽ ലേലത്തിലൂടെ നേടിയ തുക എത്രയാണെന്നോ? 11.7 കോടി. 

പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിൻ്റെ പെയിൻ്റിം​ഗാണ് 1.4 മില്യൺ ഡോളറിന് (ഏകദേശം 11.75 കോടി രൂപ) ലേലത്തിൽ വിറ്റത്. 'പോർട്രെയിറ്റ് ഓഫ് എ ഗേൾ' എന്ന് പേരിട്ടിരിക്കുന്ന പെയിൻ്റിംഗിൽ കറുത്ത വസ്ത്രം ധരിച്ച പെൺകുട്ടി വെളുത്ത കോളറും വെളുത്ത തൊപ്പിയും ധരിച്ച് കാണാം. 17 -ാം നൂറ്റാണ്ടിലെ ഈ പെയിന്റിം​ഗ് എവിടെ നിന്നാണ് കണ്ടെത്തിയത് എന്നതാണ് അതിനെ കൂടുതൽ രസകരമാക്കുന്നത്. 

തോമസ്റ്റൺ പ്ലേസ് ഓക്ഷൻ ഗാലറീസ് ഉടമ കാജ വെയ്‌ലെക്സ് പറയുന്നതനുസരിച്ച്, ഒരു സമ്പന്ന കുടുംബത്തിൻ്റെ ഫാം ഹൗസിൻ്റെ മച്ചിൽ നിന്നാണ് പെയിൻ്റിംഗ് കണ്ടെത്തിയത്. ആ വീട്ടിൽ ഒരുപാട് മനോഹരമായ വസ്തുക്കളുണ്ട്. എന്നാൽ, ഈ പെയിന്റിം​ഗ് കണ്ടെത്തിയത് മറ്റ് പല വസ്തുക്കളുടെയും കൂടെ മച്ചിൽ നിന്നാണ് എന്നാണ് വെയ്‍ലെക്സ് പറഞ്ഞത്. 

എന്നാൽ, ചിത്രകാരൻ ഈ ചിത്രത്തിൽ തന്റെ ഒപ്പിട്ടിട്ടില്ല. പക്ഷേ, റെംബ്രാൻഡ് താൻ ചെയ്യുന്ന എല്ലാ പെയിന്റിം​ഗുകൾക്കും ഒപ്പിടുന്ന ആളായിരുന്നില്ല എന്നും ഈ പെയിന്റിം​ഗിന്റെ സ്റ്റൈൽ മാത്രം മതി അത് ഒറിജിനലാണ് എന്ന് തിരിച്ചറിയാൻ എന്നുമാണ് വെയ്ലെക്സ് പറയുന്നത്. 

1920 മുതൽ ഇത് സ്വകാര്യ വ്യക്തികളുടെ കയ്യിലാണ് ഉള്ളത്. എന്നാൽ, അങ്ങനെയൊരു പെയിന്റിം​ഗ് മച്ചിലുള്ള കാര്യം അതിന്റെ ഉടമകൾ പോലും പാടേ മറന്നിരിക്കയായിരുന്നു. ഒടുവിൽ ഓ​ഗസ്റ്റ് മാസം നടന്ന ലേലത്തിൽ 11.7 കോടിക്കാണ് അത് വിറ്റുപോയത്. പെയിന്റിം​ഗ് വാങ്ങിയ ആൾ തന്റെ പേര് പരസ്യപ്പെടുത്താൻ തയ്യാറായിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios