Asianet News MalayalamAsianet News Malayalam

Cursed painting : 'ശപിക്കപ്പെട്ട' പെയിന്റിം​ഗ്? വാങ്ങിയതോടെ വീട്ടിൽ ദുരന്തത്തോട് ദുരന്തം, വിൽക്കാനിട്ട് ഉടമ!

"വിചിത്രമായ കാര്യങ്ങൾ ശേഖരിക്കുന്ന ഒരാളെന്ന നിലയിൽ, വ്യത്യസ്തമായ ഈ പെയിന്റിംഗ് എന്നെ ആകർഷിച്ചു. ചിത്രത്തിലെ ഒരു പാവയ്ക്ക് വൃദ്ധയുടെ മുഖമാണെങ്കിലും, ഒരു കുഞ്ഞിന്റെ ശരീരമാണ്. അവളുടെ തുറിച്ചു നോട്ടം ഭയപ്പെടുന്നതാണ്. ആലിംഗനം ആവശ്യപ്പെടുന്നതുപോലെ അവളുടെ കൈകൾ തുറന്നിരിക്കുന്നത് കൂടുതൽ ഭയാനകമാണ്" അദ്ദേഹം അതിൽ എഴുതി. 

man selling cursed painting
Author
Thiruvananthapuram, First Published Mar 7, 2022, 12:33 PM IST

പ്രേതങ്ങളിലും, ആത്മാക്കളിലും ഒക്കെ വിശ്വസിക്കുന്നവരും, ഇല്ലാത്തവരും കാണും നമുക്ക് ചുറ്റും. ഇതിലൊക്കെ വിശ്വസിക്കുന്നവർ അത് സത്യമാണെന്ന് പറയുമ്പോൾ, വിശ്വസിക്കാത്തവർ അതെല്ലാം ആളെ പറ്റിക്കുന്ന ഒരേർപ്പാടാണ് എന്ന് വാദിക്കുന്നു. പലർക്കും വളരെ വിചിത്രമായ അനുഭവമുണ്ടാകുമ്പോഴാണ്, ഇതിലൊക്കെ വല്ല വാസ്തവമുണ്ടോ എന്ന് സംശയിച്ച് തുടങ്ങുന്നത്.  ഈ കാര്യങ്ങളുടെ സത്യസന്ധത അവകാശപ്പെടാൻ കഴിയില്ലെങ്കിലും, ഒരു ശപിക്കപ്പെട്ട പെയിന്റിംഗ്(Cursed painting) വാങ്ങി തന്റെ ജീവിതം ആകെ ദുരിതത്തിലായി എന്ന അവകാശവാദവുമായി മുന്നോട്ട് വരികയാണ് ഒരാൾ.  

ഡാൻ സ്മിത്ത്( യഥാർത്ഥ പേരല്ല) അടുത്തിടെ ഇ-ബേ(eBay) വെബ്‌സൈറ്റിൽ ഒരു പെയിന്റിംഗ് വിൽക്കാനായുള്ള പരസ്യം പോസ്റ്റ് ചെയ്തിരുന്നു. അതിൽ അദ്ദേഹം എഴുതിയിരിക്കുന്ന വിശദാംശങ്ങൾ തികച്ചും ഞെട്ടിക്കുന്നതാണ്. രണ്ട് പാവകളെ ചിത്രീകരിക്കുന്ന ആ പെയിന്റിംഗ് അദ്ദേഹം 3800 രൂപക്കാണ് വാങ്ങിയത്. ഇപ്പോൾ അതേ വിലയ്ക്ക് തന്നെയാണ് അത് വിൽക്കാൻ ഇട്ടിരിക്കുന്നതും. വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ആ ചിത്രം മറിച്ച് വിൽക്കുന്നതെന്തിനെന്നൊരു സംശയം ആർക്കും തോന്നാം. അതിന് അദ്ദേഹം ഒരു വിശദീകരണവും ഇട്ടിട്ടുണ്ട്. അത് മറ്റൊന്നുമല്ല, അയാൾ പറയുന്നത് രണ്ടു പാവകളുള്ള ആ ചിത്രം ശപിക്കപ്പെട്ട ഒരു ചിത്രമാണ് എന്നാണ്. ചിത്രം തന്റെ ജീവിതം നശിപ്പിച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ആക്രിസാധനങ്ങൾ വിൽക്കുന്ന ഒരു ചന്തയിൽ നിന്നാണ് രണ്ട് പാവകളുടെ ആ ചിത്രം താൻ വാങ്ങിയതെന്ന് ആ വ്യക്തി പറഞ്ഞു. പെയിന്റിംഗ് മനോഹരമാണ്, പക്ഷേ അത് വാങ്ങുന്നയാളുടെ വീട്ടിൽ പ്രേതബാധയും, നെഗറ്റീവ് ശക്തിയും, ദൗർഭാഗ്യവും ഉണ്ടാകുമെന്ന് അത് വിൽക്കുന്ന സ്ത്രീ ഡാനിന് മുന്നറിയിപ്പ് നൽകിയിരുന്നുവത്രെ. ഈ കാര്യങ്ങളിൽ ഒന്നും അത്ര വിശ്വാസമുള്ള ആളല്ല ഡാൻ. അതിനാൽ അദ്ദേഹം കൂടുതൽ ആലോചിക്കാതെ പെയിന്റിംഗ് വാങ്ങി വീട്ടിൽ കൊണ്ടു വച്ചു. പക്ഷേ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചു പോലും.

"വിചിത്രമായ കാര്യങ്ങൾ ശേഖരിക്കുന്ന ഒരാളെന്ന നിലയിൽ, വ്യത്യസ്തമായ ഈ പെയിന്റിംഗ് എന്നെ ആകർഷിച്ചു. ചിത്രത്തിലെ ഒരു പാവയ്ക്ക് വൃദ്ധയുടെ മുഖമാണെങ്കിലും, ഒരു കുഞ്ഞിന്റെ ശരീരമാണ്. അവളുടെ തുറിച്ചു നോട്ടം ഭയപ്പെടുന്നതാണ്. ആലിംഗനം ആവശ്യപ്പെടുന്നതുപോലെ അവളുടെ കൈകൾ തുറന്നിരിക്കുന്നത് കൂടുതൽ ഭയാനകമാണ്" അദ്ദേഹം അതിൽ എഴുതി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി, വീട്ടിൽ പ്രാണികളും എലികളും വരാൻ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം പൊന്നുപോലെ നോക്കിയ വളർത്തുനായ്ക്കളിൽ ഒന്നായ ഹാംസ്റ്ററും ചത്തു. എന്നാൽ, അതിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നായയുടെ മരണം ഡാനിനെ കൂടുതൽ തകർത്തു. വീട്ടിലെ സന്തോഷം എല്ലാം കെട്ടുപോയ പോലെ അദ്ദേഹത്തിന് തോന്നി. കൂടാതെ, വീടിനകത്ത് എവിടെയാണെങ്കിലും പാവയുടെ കണ്ണുകൾ തന്നെ പിന്തുടരുന്നത് പോലെ ഡാനിന് തോന്നി. ഉറക്കമില്ലായ്മ അദ്ദേഹത്തിന്റെ ആരോ​ഗ്യം തകർത്തു. തലവേദനയോടൊപ്പം വിട്ടുമാറാത്ത ജലദോഷവും അദ്ദേഹത്തെ ബാധിച്ചു. "ഉറക്കം, വളർത്തുമൃഗങ്ങൾ, ആരോഗ്യം, മനസമാധാനം എല്ലാം എനിക്ക് നഷ്ടമായി" അദ്ദേഹം പറഞ്ഞു. ഇതെല്ലാം ആ പെയിന്റിംഗ് മൂലമാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.  

പെയിന്റിംഗ് നശിപ്പിക്കാനും, തീയിടാനും ഒക്കെ അദ്ദേഹം ആലോചിച്ചു. പക്ഷേ, അത് ഇതിലും വലിയ ദൗർഭാഗ്യത്തിലേക്ക് നയിക്കുമോ എന്ന ഭയത്താൽ പെയിന്റിംഗ് ഇബേയിൽ വിൽക്കാൻ തീരുമാനിച്ചു. “സൂക്ഷിക്കുക ശപിക്കപ്പെട്ട വിന്റേജ് പെയിന്റിംഗ് ഡോൾസ് ആർട്ട് വിചിത്രമായ മുന്നറിയിപ്പ് 1967” എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പെയിന്റിംഗ് അൽപ്പം പൊടിപിടിച്ചതും അതിലേറെ ശപിക്കപ്പെട്ടതുമാണ്. വാങ്ങുന്നയാൾ സൂക്ഷിക്കുക! എന്ന ഒരു വിവരണവും അദ്ദേഹം ചിത്രത്തിന് താഴെ നൽകിയിരിക്കുന്നു. ലേലം വിളികൾ നടന്ന് വരികയാണ്. ഒരലക്ഷത്തിലധികമായി വില എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കാര്യങ്ങളോട് താല്പര്യമുള്ളവർ കൂടുതൽ വില കൊടുത്ത് ചിത്രം വാങ്ങുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഏതായാലും കച്ചവടം എങ്ങനെ നടന്നാലും ഈ കഥ ഇയാള്‍ കെട്ടിച്ചമച്ചതാണോ എന്നൊന്നും അറിയില്ല. ഇതിനൊന്നും തെളിവുമില്ല.

Follow Us:
Download App:
  • android
  • ios