Asianet News MalayalamAsianet News Malayalam

'മൂണിംഗ് മൊണാലിസ', നിതംബം കാണിച്ച് മൊണാലിസ, ശില്‍പം പ്രദര്‍ശനത്തിന്

ഇപ്പോൾ, അതിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ശിൽപം തെരുവ് കലയെക്കുറിച്ച് ബ്രിസ്റ്റലിലെ എം-ഷെഡിൽ നടക്കുന്ന ഒരു പ്രദർശനത്തിന്റെ ഭാഗമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 260 കിലോ​ഗ്രാമാണ് ഇതിന്റെ ഭാരം. 

mooning Mona Lisa statue on display
Author
Bristol, First Published Sep 14, 2021, 4:04 PM IST

മൊണാലിസയുടെ തികച്ചും വ്യത്യസ്തമായ ഒരു ശിൽപം പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മൊണാലിസയുടെ പെയിന്റിം​ഗ് അടിസ്ഥാനമാക്കിയുള്ള വെങ്കല പതിപ്പാണ് പൊതുപ്രദർശനത്തിന് എത്തിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരൻ നിക്ക് വാക്കറുടെ മൊണാലിസയുടെ പെയിന്റിംഗിനെ അടിസ്ഥാനമാക്കിയാണ് ഈ പൂര്‍ണകായ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. നിതംബം കാണിക്കുന്ന രീതിയിലുള്ളതാണ് മൊണാലിസയുടെ ഈ പെയിന്‍റിംഗ്.

mooning Mona Lisa statue on display

മൊണാലിസയിൽ കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്ന് സഹകലാകാരൻ ബാങ്ക്സി വാക്കറിനെ വെല്ലുവിളിച്ചിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് 2006 -ല്‍ വാക്കർ ഈ പെയിന്റിംഗ് സൃഷ്ടിച്ചത്. ആ പെയിന്റിം​ഗ് അപ്രതീക്ഷിതമായി  £54,000 രൂപയ്ക്ക് വിറ്റുപോയിരുന്നു. ഇപ്പോൾ, അതിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ശിൽപം തെരുവ് കലയെക്കുറിച്ച് ബ്രിസ്റ്റലിലെ എം-ഷെഡിൽ നടക്കുന്ന ഒരു പ്രദർശനത്തിന്റെ ഭാഗമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 260 കിലോ​ഗ്രാമാണ് ഇതിന്റെ ഭാരം. 

ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള ഒരു ഗ്രാഫിറ്റി കലാകാരനാണ് നിക്ക് വാക്കര്‍. സ്ട്രീറ്റ് ആര്‍ട്ടിലെ ഏറ്റവും വലിയ പേരുകളിലൊന്നായി വാക്കര്‍ മാറുകയായിരുന്നു. ഏതായാലും ഈ മൂണിം​ഗ് മൊണാലിസ ശില്‍പം ഒക്ടോബര്‍ 31 വരെ പ്രദര്‍ശിപ്പിക്കപ്പെടും. 

Follow Us:
Download App:
  • android
  • ios