'ഈ വീഡിയോ എനിക്ക് വാട്ട്സാപ്പ് ഫോര്‍വേഡ് ആയിക്കിട്ടിയതാണ്. തമിഴ്‍നാട്ടിലെ ഒരു ലോക്കല്‍ ടൂര്‍ ഗൈഡാണ് ഈ യുവാവ്, പേര് പ്രഭു എന്നാണ്. എത്ര കഴിവുള്ള ആളാണ് ഇദ്ദേഹം. അദ്ദേഹത്തിന്‍റെ ഭാവങ്ങള്‍ നോക്കൂ. ശരിക്കും ആശ്ചര്യം നിറഞ്ഞതാണത്.'
ലോകത്താകെയുള്ള മനുഷ്യര്‍ ഇന്ത്യ സന്ദര്‍ശിക്കാനായി എത്താറുണ്ട്. ഓരോ ഇടവും സന്ദര്‍ശിച്ച് മടങ്ങുക എന്നതിനുമപ്പുറം ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്‍കാരത്തെ കുറിച്ച് അറിയാന്‍ കൂടിയാണ് അവര്‍ ഇന്ത്യയിലെത്തുന്നത്. ആ സന്ദര്‍ശനം കൂടുതല്‍ രസകരവും മനോഹരവുമാകണമെങ്കില്‍ അതിനു പറ്റിയൊരു ടൂറിസ്റ്റ് ഗൈഡ് കൂടി വേണം.
നമ്മുടെ ഗൈഡുകള്‍ ഒരല്‍പം ആവേശഭരിതരാണ് ഇന്ത്യയെ കുറിച്ചും അതിന്‍റെ വൈവിധ്യങ്ങളെ കുറിച്ചും സംസാരിക്കുമ്പോള്‍ എന്ന് നമുക്കറിയാം. പക്ഷേ, തമിഴ്‍നാട്ടില്‍ നിന്നുള്ള ഈ ഗൈഡ് അതുക്കും മേലെയാണ്. ഭരതനാട്യത്തിന്‍റെയും കഥകളിയുടെയും ചില കാര്യങ്ങള്‍ വിശദീകരിച്ച് വിനോദസഞ്ചാരികളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ഗൈഡ്.
ടൂറിസ്റ്റ് ഗൈഡിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് പ്രിയങ്ക ശുക്ലയാണ്. ഇതായിരുന്നു കൂടെ കുറിച്ചിരുന്നത്, 'ഈ വീഡിയോ എനിക്ക് വാട്ട്സാപ്പ് ഫോര്‍വേഡ് ആയിക്കിട്ടിയതാണ്. തമിഴ്‍നാട്ടിലെ ഒരു ലോക്കല്‍ ടൂര്‍ ഗൈഡാണ് ഈ യുവാവ്, പേര് പ്രഭു എന്നാണ്. എത്ര കഴിവുള്ള ആളാണ് ഇദ്ദേഹം. അദ്ദേഹത്തിന്‍റെ ഭാവങ്ങള്‍ നോക്കൂ. ശരിക്കും ആശ്ചര്യം നിറഞ്ഞതാണത്.'
ഭരതനാട്യത്തിലെ ജതിയിലാണ് തുടങ്ങിയിരിക്കുന്നത് പ്രഭു. ജീന്‍സ് എന്ന ജനപ്രിയ തമിഴ്‍ചിത്രത്തിലേതാണിത്. പിന്നീട് എങ്ങനെയാണ് നര്‍ത്തകര്‍ ശരീരമിളക്കുന്നതെന്നും മറ്റും നല്ല ഭംഗിയായി കാണിച്ചുകൊടുക്കുന്നു കൂടിയുണ്ട് ഈ ഗൈഡ്. അതുപോലെ തന്നെ തലയിളക്കുന്നതും കാണാം വീഡിയോയില്‍. അദ്ദേഹത്തിന്‍റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും ശരിക്കും അതിശയിപ്പിക്കുന്നതാണ്.
എങ്ങനെയാണ് ഒരാള്‍ തന്‍റെ ജോലിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് പ്രഭവിന്‍റെ പ്രകടനം. വളരെ ഇഷ്ടത്തോടെ മനസ്സറിഞ്ഞാണ് പ്രഭു സഞ്ചാരികള്‍ക്ക് മുന്നില്‍ നൃത്തത്തെ കുറിച്ച് വിവരിക്കുന്നത്. അതിന്‍റെ ഒടുക്കം അതിശയിച്ചുപോയ സഞ്ചാരികള്‍ കയ്യടിച്ച് പ്രഭുവിനെ അഭിനന്ദിക്കുന്നതും കാണാം.
