Horoscope Today: സാമ്പത്തിക ഞെരുക്കം, പല കാര്യങ്ങൾക്കും പ്രാരംഭ തടസം ഉണ്ടാകും; അറിയാം ഇന്നത്തെ ദിവസഫലം

Synopsis
ഇന്ന് (11-4-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
മുന്നിട്ടിറങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
ഏർപ്പെടുന്ന കാര്യങ്ങൾ വിജയിപ്പിക്കാൻ പരിശ്രമിക്കും. നഷ്ടപ്പെട്ട ഒരു രേഖ തിരിച്ചു കിട്ടും. ആത്മവിശ്വാസം വർദ്ധിക്കും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
അവിവാഹിതരുടെ വിവാഹ നിശ്ചയം നടക്കും. ഔദ്യോഗിക യാത്രകൾ നടത്തും. ഓഹരി ഇടപാട് ലാഭകരമാകും.
കര്ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
ദൂരെ യാത്രകൾക്ക് സാധ്യതയുണ്ട്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. കടം കൊടുത്ത പണം മടക്കി കിട്ടും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പുതിയ സംരംഭങ്ങൾ ആരംഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. ഉല്ലാസ യാത്ര ചെയ്യും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
വീട്ടിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം ഉണ്ടാകും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
ധനപരമായി സമയം അനുകൂലമാണ്. പ്രാർത്ഥന നല്ലതുപോലെ നടത്തുക. ധാരാളം യാത്രകൾ ആവശ്യമായി വരും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രകൾ ഗുണകരമാകും. ചില അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. വരുമാനം വർദ്ധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുക. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിവാഹം തീരുമാനമാകും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പ്രവർത്തന രംഗത്ത് നല്ല അന്തരീക്ഷമാകും. മക്കളുടെ പഠനത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. സാമ്പത്തിക ഞെരുക്കത്തിന് സാധ്യത കാണുന്നു.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)