ഇന്ന് (18-1-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

സുഹൃത്തിൽ നിന്നും സഹായം ലഭിക്കും. മക്കളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കാൻ കഴിയും. 

ഇടവം:- (കാർത്തിക 3/4, രോഹിണി , മകയിരം 1/2) 

വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും. ഔദ്യോഗിക രംഗത്ത് പ്രശ്നങ്ങളില്ല.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം 3/4) 

വിദേശ യാത്രയ്ക് അവസരം ലഭിക്കും. കാർഷിക രംഗത്തു നിന്നും നേട്ടങ്ങൾ ഉണ്ടാകും.വസ്തു ഇടപാടു കൾ നടത്തും.

കർക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

ഏറ്റവും സന്തോഷകരമായ കാലമാണ്. ജോലിത്തിരക്കും ഒപ്പം വരുമാനവും വർദ്ധിക്കും.വിദേശത്ത് നിന്ന് ഒരു സന്ദേശം ലഭിക്കും.

ചിങ്ങം:-(മകം. പൂരം, ഉത്രം 1/4) 

വരുമാനം മെച്ചപ്പെടുത്താൻ സാധിക്കും.ആരോഗ്യം തൃപ്തികരമാണ്. പുതിയ ബിസിനസ് ആരംഭിക്കും. കുടുംബ ജീവിതം ഊഷ്മളമാകും. 

കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.ആരോഗ്യം ശ്രദ്ധിക്കണം. 

തുലാം:- (ചിത്തിര1/2 ചോതി, വിശാഖം 3/4) 

പലകാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കില്ല. കമിതാക്കൾക്ക് സമയം അനുകൂലം ആണ്. വരുമാനം വർദ്ധിക്കും.

വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)

കുടുംബ ജീവിതം ഊഷ്മളമാകും. ചിലവുകൾ വർദ്ധിക്കും. പരീക്ഷയിൽ പ്രതീക്ഷിച്ചമാർക്ക് ലഭിക്കില്ല. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം 1/4) 

സാമ്പത്തിക നില മെച്ചപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വീട്ടിൽ സന്തോഷം നിലനിൽക്കും. സൗഹൃദങ്ങൾ പുനഃ സ്ഥാപിക്കും.

മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

ചിലവ് വർദ്ധിക്കും.ആരോഗ്യം ത്രപ്തിക രം ആണ്.പുണ്യ കർമ്മങ്ങൾ മുടങ്ങാതെ നടത്തുക.എതിരാളികളെ കരുതി ഇരി ക്കുക.

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. സ്വർണാഭരണങ്ങൾ വാങ്ങും. വരു മാനം വർദ്ധിക്കും.പുതിയ സംരംഭങ്ങൾ ക്ക് നല്ല സമയം ആണ്.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

വരുമാനം മെച്ചപ്പെടുത്താൻ കഴിയും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സമയമാണ്. സ്ഥലം മാറ്റം പ്രതീക്ഷിക്കാം.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

Also read: ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 12-01-2025 മുതൽ 18-01-2025 വരെ