ഇന്ന് (26-1-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

പുതിയ വരുമാനം ലഭിക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

നിങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കുവാനാകും. മുതിർന്ന വ്യക്തി മാർഗ്ഗ നിർദ്ദേശം നൽകും. പങ്കാളി ചില നഷ്ടങ്ങൾ വരുത്തും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

പല പ്രശ്‌നങ്ങളിൽ നിന്നും മറികടക്കാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

ഉപരിപഠനത്തിന് അവസരം ലഭിക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുറച്ച് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

ശമ്പളം വർദ്ധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. കുടുംബജീവിതം സന്തോഷകരമായിരിക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

കുടുംബ ജീവിതം സന്തോഷകരമാകും. വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത തെളിയും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. രോഗം ഭേദമാകും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

ഏറെക്കാലമായി പരിശ്രമിക്കുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ അഭിനന്ദനം ലഭിക്കും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഒഴിവു സമയങ്ങൾ ഗുണകരമായി ഉപയോഗിക്കണം. വിശേഷ ഭക്ഷണത്തിന് യോഗമുണ്ട്. വരുമാനം കൂടും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

മറ്റുളളവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയും. യാത്രകൾക്ക് ഗുണകരമായ സമയമാണ്.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)