ശുക്രന്റെ രത്നമായ വജ്രം ഈ ദിനത്തിൽ സമ്മാനമായി നൽകുന്നത് ഏറ്റവും ശ്രേഷ്ഠമാണ്.ഞാൻ നിന്നെ പ്രേമിക്കുന്നു എന്നാണ് ഇത് നൽകുന്നതിലൂടെ പറയുന്നത്. വിവാഹം പെട്ടെന്ന് നടക്കാൻ  ഇത് ഉപകാരപ്പെടുന്നു. 

പ്രണയത്തിന്റെ ഗ്രഹം ശുക്രനാണ്. ശുക്രന്റെ രത്നമായ വജ്രം ഈ ദിനത്തിൽ സമ്മാനമായി നൽകുന്നത് ഏറ്റവും ശ്രേഷ്ഠമാണ്.ഞാൻ നിന്നെ പ്രേമിക്കുന്നു എന്നാണ് ഇത് നൽകുന്നതിലൂടെ പറയുന്നത്. വിവാഹം പെട്ടെന്ന് നടക്കാൻ ഇത് ഉപകാരപ്പെടുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പ്രണയത്തിന്റെ നൈർമ്മല്യം അന്തരീക്ഷത്തിലേക്ക് ഊളിയിട്ടു ഇറങ്ങുന്ന ദിവസമാണ് ഫെബ്രുവരി 14 അല്ലെങ്കിൽ വാലന്റൈൻസ് ഡേ. പ്രേമം ഒരു വണ്ടിനെപ്പോലെ മനസ്സിലേക്ക് മൂളികൊണ്ടു വീണ്ടും വന്നിരിക്കുന്നു. പഴയ പ്രണയം പലരും പൊടി തട്ടി എടുക്കുന്നതും ഈ ദിവസമാണ്.

ശിവനെ പ്രണയിച്ച പാർവ്വതിയും,കൃഷ്ണനെ പ്രണയിച്ച സത്യഭാമയെയും,അരയന്നത്തിനെ ദൂതിനയച്ച നള ദമയന്തിയെയും,താമര ഇലയിൽ പ്രണയ ലേഖനം എഴുതിയ ശകുന്തളയും മറ്റും.

നമ്മുടെ മനസിൽ സ്ഥിര പ്രതിഷ്ഠ നേടിയ പ്രണയ കഥാപാത്രങ്ങളാണ്. ഈ ദിവസം പനിനീർ പുഷ്പം തൊട്ട് ഡയമണ്ട് പെന്ററ്റ് വരെ സമ്മാനമായി നൽകുന്നു. പിങ്ക് വർണ വസ്ത്രം ധരിച്ചു പ്രണയം പ്രകടിപ്പിക്കുന്നു. സെന്റ്വാലന്റൈൻ ദിനം ഏതൊരു മനസിനെയും പ്രണയാതുരമാക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more : മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം