userpic
user icon

Jinu Narayanan

jinu.narayanan@asianetnews.in

Jinu Narayanan

Jinu Narayanan

jinu.narayanan@asianetnews.in

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.in

  • Location: Thiruvananthapuram, in
  • Area of Expertise: News, Politics, Crime, Social issues, Entertainment, Sports, Science
  • Language Spoken: Malayalam, English, Hindi, Tamil
malayalam news live update today 16 May 2025

Malayalam News Live: 'ശുദ്ധവിവരക്കേട്, അങ്ങേയറ്റം അപലപനീയം': വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പ്രസം​ഗത്തിൽ എം വി​ ​ഗോവിന്ദൻ

May 16, 2025, 5:25 AM IST

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11 ലാണ് ഹാജരാക്കുക.

india strikes pakistan operation sindoor 11 May 2025 live updates

Malayalam News Live: വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ചിലെത്തിയതും സ്വഭാവം മാറി; സംഘർഷം, അറസ്റ്റ്

May 11, 2025, 5:42 AM IST

വെടിനിർത്തൽ മണിക്കൂറുകൾക്കുള്ളിൽ ലംഘിച്ച് പാകിസ്ഥാൻ. ഇന്നലെ രാത്രി നിയന്ത്രണ രേഖയിലടക്കം വ്യാപക വെടിവെപ്പ്.അതിര്‍ത്തിയില്‍ പലയിടത്തും ഷെല്ലാക്രമണവും വെടിയൊച്ചയുമുണ്ടായി. നിരവധി മേഖലകളില്‍ പാക് ഡ്രോണുകളെത്തി. കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും പ്രധാന നഗരങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. പാകിസ്ഥാന്റേത് അംഗീകരിക്കാനാവാത്ത നിലപാടെന്ന് ഇന്ത്യ വ്യക്തമാക്കി. സ്ഥിതി ചർച്ച ചെയ്ത് കേന്ദ്ര ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ കണ്ടു. ഏത് ആക്രമണത്തെയും ചെറുക്കാൻ സേനകൾക്ക് നിർദേശം. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഓൺലൈൻ യോഗം. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.
 

Malayalam News live updates today Vizhinjam seaport commissioning live 02 05 2025

Malayalam News Live: അമേരിക്കൻ ബജറ്റിൽ ട്രംപിന്‍റെ കടുംവെട്ട്, 163 ബില്യൺ ഡോളർ വെട്ടി, വിവിധ മേഖലകളെ ബാധിക്കും

May 2, 2025, 5:47 AM IST

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്

Malayalam News live updates today 01 05 2025

Malayalam News Live: കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

May 1, 2025, 5:38 AM IST

പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു

Kerala Malayalam News live updates 27th April 2025

Malayalam News Live: ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

Apr 27, 2025, 6:59 AM IST

ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.

Kerala Malayalam news live updates 21 April 2025

Malayalam News Live: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് 3 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

Apr 21, 2025, 5:36 AM IST

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവും ഇന്ന് ചേരും. സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.

Kerala Malayalam news live updates 16th April 2025

Malayalam News Live: വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോൾ ചെടിച്ചട്ടികൾ; 32കാരന്റെ കഞ്ചാവ് കൃഷി പിടികൂടി

Apr 16, 2025, 5:23 AM IST

വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 65 ഓളം ഹർജികളാണ് കോടതിക്കും മുമ്പാകെയുള്ളത്.

Malayalam News live updates today 13 04 2025

Malayalam News Live: കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

Apr 13, 2025, 5:32 AM IST

വയനാട്ടിലെ ടൗൺഷിപ്പ് ഭൂമിയിൽ ഇന്ന് മുതൽ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം തുടങ്ങും. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. 

Malayalam News live updates today 12 04 2025

Malayalam News Live: വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ

Apr 12, 2025, 5:42 AM IST

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത്.

News in malayalam live updates 6th April 2025

കേരളം കൂടുതൽ വർഗീയമാകുന്നു.സ്വാമി വിവേകാനന്ദൻ ഭ്രാന്താലയത്തിന് പകരം ക്രൂരമായ വാക്ക് ഉപയോഗിച്ചേനെ: 'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത

Apr 6, 2025, 5:30 AM IST

മധുര:  പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി. 

Malayalam News live updates today 02 04 2025 cpm 24th party congress live

Malayalam News Live: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും

Apr 2, 2025, 6:00 AM IST

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും.

Malayalam News live updates today 29 03 2025

Malayalam News Live: മദ്യലഹരിയിൽ തർക്കം; കൊല്ലത്ത് 45കാരൻ കുത്തേറ്റ് മരിച്ചു

Mar 29, 2025, 7:46 AM IST

ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

malayalam news live updates 25-03-2025

Malayalam News Live: സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ

Mar 25, 2025, 5:55 AM IST

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ശുശ്രൂഷകൾക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും

kerala malayalam news live updates today 16 03 2025

Malayalam News Live: രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാൾ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

Mar 16, 2025, 5:52 AM IST

യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ്  അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

kerala malayalam news live updates today 11 03 2025

Malayalam News Live: റഷ്യ-യുക്രൈൻ യുദ്ധം: വെടിനിർത്തലിന് വഴിയൊരുങ്ങുന്നു, അമേരിക്കയുടെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു?

Mar 11, 2025, 5:43 AM IST

പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പദ്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിൻ്റെ വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.
 

kerala malayalam news live updates today 09 03 2025  icc champions trophy final india vs newzealand live

Malayalam News Live: ചാമ്പ്യൻസ് ട്രോഫിയിൽ കിരീടപ്പോരാട്ടം, ഇന്ത്യക്ക് ബൌളിങ്

Mar 9, 2025, 5:45 AM IST

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് കിരീടപ്പോരാട്ടം. 

kerala malayalam news live updates today champions trophy asianetnews livathon 02 03 2025 live updates

Malayalam News Live: അക്രമങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ

Mar 2, 2025, 5:21 AM IST

സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും പങ്കെടുക്കുന്ന ലൈവത്തോൺ ഇന്ന് രാവിലെ ഏഴ് മുതൽ തത്സമയം തുടങ്ങും. ലഹരിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരങ്ങളും ലൈവത്തോണിൽ നിന്ന് തേടാം. അനിയന്ത്രിതമാകുന്ന ലഹരി ഉപഭോഗമടക്കം ചർച്ച ചെയ്യും. ലഹരിയിൽ മുഴുകി കൗമാരക്കാരുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ലൈവത്തോൺ പരിപാടി സംഘടിപ്പിക്കുന്നത്

Malayalam News Live today 20-05-25 champions trophy 2025 live updates

Malayalam News Live: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം

Feb 20, 2025, 5:32 AM IST

അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാർമാർക്ക് നിർദ്ദേശം നല്‍കിയത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Malayalam news live updates today 16 february 2025 latest news

Malayalam news live: ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷൻ ദുരന്തം; മരിച്ചവരുടെ എണ്ണം 18 ആയി

Feb 16, 2025, 8:28 AM IST

ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

Malayalam news live updates today 11-2-2024

Malayalam news live: കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം

Feb 11, 2025, 5:56 AM IST

പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ  കൊല്ലപ്പെട്ട  സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു  കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടര്‍ ഉറപ്പുനൽകി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Malayalam news live updates today 9february 2025

Malayalam News Live: രാജ്യതലസ്ഥാനത്തെ ആര് നയിക്കും? മുഖ്യമന്ത്രിയ്ക്കായി ബിജെപിയിൽ ചര്‍ച്ച

Feb 9, 2025, 7:12 AM IST

ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ദില്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ​ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്‍റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്.

Malayalam news live updates today 5 february 2025 Delhi Assembly Elections live updates

Malayalam News Live: ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും, രാജ്യ തലസ്ഥാനം ഇന്ന് വിധിയെഴുതും

Feb 5, 2025, 6:33 AM IST

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ദില്ലി ജനത ഇന്ന് പോളിങ്ങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ദില്ലിയിലുള്ളത്.രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും

Malayalam news live updates today 02-2-2025

Malayalam News Live:പൊലീസിനെതിരെ കസ്റ്റംസ്; അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു

Feb 2, 2025, 7:56 AM IST

അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്ത് നൽകി.

malayalam news live updates today 21 january 2025

Malayalam News Live: കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം: നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Jan 21, 2025, 5:59 AM IST

കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ വിഷയം നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം. അറസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അടക്കം നാലുപേരിൽ ഒതുക്കിയെന്ന് ആക്ഷേപം. പ്രതി ചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കൂത്താട്ടുകുളത്ത് സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നടക്കും.

malayalam news live updates today 12 january 2025

Malayalam News Live: പത്തനംതിട്ട പീഡനം; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

Jan 12, 2025, 6:56 AM IST

പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്ഐആർ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു.

Malayalam News Live Updates Today 05-01-2025

Malayalam News Live: തലസ്ഥാനത്ത് കലോത്സവ ആവേശം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ

Jan 5, 2025, 6:15 AM IST

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശം ഏറ്റുവാങ്ങി 'കലസ്ഥാനം' ആയി തലസ്ഥാന നഗരം മാറി. ആദ്യദിനത്തിൽ ഏവരുടെയും മിഴിവേകിയത് നൃത്തയിനങ്ങളാണ്. 36 മത്സരങ്ങളുടെ ഫലങ്ങൾ ഇതുവരെ പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയിട്ടുള്ളത്. ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഇന്ന് വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ 'കലസ്ഥാനത്ത്' ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.

Malayalam news live updates today 31-12-2024  uma thomas stage accident latest news

Malayalam News Live: ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി, കണ്ണു തുറന്നു

Dec 31, 2024, 7:11 AM IST

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ  ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും  കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്. ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും.

Malayalam news live updates today 29-12-2024

Malayalam news live : വയനാട് മോഡൽ ടൗണ്‍ഷിപ്പ് ഭൂമി ഏറ്റെടുക്കലിൽ വീണ്ടും ആശയക്കുഴപ്പം

Dec 29, 2024, 7:03 AM IST

വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ സര്‍ക്കാരിനെ കുരുക്കിലാക്കി ഹൈക്കോടതി വിധി. തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന വ്യവസ്ഥ സമാനമായ കേസുകളിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കണമെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധരുടെ അഭിപ്രായം. പക്ഷെ അപ്പീൽ പോയാൽ വയനാട്ടിലെ പുനരധിവാസം വൈകുമെന്നതാണ് പ്രശ്നം. ഇതിനാൽ തന്നെ കോടതി വിധി വന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം വീണ്ടും തുടരുകയാണ്.