Asianet News MalayalamAsianet News Malayalam

Delhi-Dehradun : 100 കിമീ വേഗതയില്‍ കാട്ടിലൂടെ പായാം, ചെലവ് 8,300 കോടി, ഇതാ ഇന്ത്യയുടെ പുത്തന്‍ റോഡ്!

ദില്ലിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറയും. ഇതാ വരാനിരിക്കുന്ന ദില്ലി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ചില പ്രധാന സവിശേഷതകൾ അറിയാം:

10 things you should know about Delhi Dehradun Economic Corridor
Author
Delhi, First Published Dec 4, 2021, 12:21 PM IST
  • Facebook
  • Twitter
  • Whatsapp

പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്ന് പുതിയ ദില്ലി -ഡെറാഡൂൺ സാമ്പത്തിക ഇടനാഴിക്ക് (Delhi-Dehradun Economic Corridor) തറക്കല്ലിടുകയാണ്. ഇതോടെ 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. പദ്ധതിയുടെ ഭാഗമായി, ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ (Eastern Peripheral Expressway), ദില്ലി-മീററ്റ് എക്‌സ്‌പ്രസ്‌വേ (Delhi-Meerut Expressway) എന്നിവ വഴി ദില്ലിയെയും ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ റോഡാണ് വരുന്നത്. ഇതോടെ ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്കുള്ള ദൂരവും സമയവും ഗണ്യമായി കുറയ്ക്കും.  

ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്കും തുടക്കമാകും. ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയും (ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ) ഈ പദ്ധതികളില്‍ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഇത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാ വരാനിരിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ചില പ്രധാന സവിശേഷതകൾ അറിയാം:

1
വരാനിരിക്കുന്ന ദില്ലി-ഡെറാഡൂൺ ഇടനാഴി രണ്ട് നഗരങ്ങളും തമ്മിലുള്ള ദൂരം ഒറ്റയടിക്ക് കുറയ്ക്കും. ദില്ലിക്കും ഡെറാഡൂണിനുമിടയിൽ ഡ്രൈവ് ചെയ്യാൻ എടുക്കുന്ന സമയം നിലവിലെ ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറയും. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2
ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ ആയിരിക്കും ഈ ഇടനാഴി. ഇത് അനിയന്ത്രിതമായ വന്യജീവി സഞ്ചാരത്തിനായി ഹൈവേയുടെ 12 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. വന്യജീവി ശല്യം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 340 മീറ്റർ നീളമുള്ള ഒരു തുരങ്കം ഡെറാഡൂണിനടുത്തുള്ള ദത്തകാളി ക്ഷേത്രത്തിനു സമീപം ഉണ്ട്. മൃഗങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ഗണേഷ്‍പൂർ-ഡെറാഡൂൺ സെക്ഷനിൽ നിരവധി അണ്ടര്‍ പാസുകളും ആസൂത്രണം ചെയ്‍തിട്ടുണ്ട്.

3
ഈ ഇടനാഴിയിലൂടെ യാത്ര ചെയ്യുന്നവർക്കായി, ഹൈവേയുടെ ഓരോ 25-30 കി.മീ ഇടവിട്ട് വഴിയോര സൗകര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

4
ഹൈവേയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ പേയ്‌മെന്റ് സാധ്യമാക്കാൻ സാധ്യമാക്കുന്ന തരം ടോൾ സംവിധാനം ഉണ്ടാകും. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുനാനഗർ, ബാഗ്പത്, മീററ്റ്, ബരാൗത്ത് എന്നിവിടങ്ങളിലേക്ക് ഏഴ് പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടാകും.

5
ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ 500 മീറ്റർ ഇടവേളകളിലും 400-ലധികം വാട്ടർ റീചാർജ് പോയിന്റുകളിലും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.

6
ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ ജംഗ്‌ഷൻ മുതൽ ഡെറാഡൂൺ വരെ) ഏകദേശം . 8,300 കോടി രൂപ ചെലവിൽ ആണ് നിർമിക്കുക. അക്ഷർധാം (ആരംഭ സ്ഥലം) മുതൽ ഡെറാഡൂൺ വരെയുള്ള മുഴുവൻ നീളവും 4 ഭാഗങ്ങളായി വിഭജിക്കും.

7
സെക്ഷൻ 1നെ 6 എൽ സർവീസ് റോഡ് ബിൽറ്റ്-അപ്പ് റീച്ചിൽ, പൂർണ്ണമായ പ്രവേശന നിയന്ത്രണത്തോടെ, രണ്ട് പാക്കേജുകളായി വിഭജിച്ച് 6 വരികളായി വികസിപ്പിക്കുന്നു. ഇതില്‍ ഒന്നാമത്തെ പാക്കേജ് 14.75 കിലോമീറ്റർ നീളത്തിൽ ഡൽഹി ഭാഗത്താണ് അവസാനിക്കുന്നത്. ഇതിൽ 6.4 കിലോമീറ്റർ ഉയരത്തിലാണ്. രണ്ടാം ഭാഗം ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേയ്ക്ക് (DME) സമീപമുള്ള അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഗീത കോളനി, ഖജൂരിഖാസ്, മണ്ടോള മുതലായവയിലൂടെ കടന്നുപോകുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ തിരക്ക് കുറയ്ക്കാനും ഉത്തര്‍പ്രദേശ് സർക്കാരിന്റെ ട്രോണിക്ക നഗരമായ മണ്ഡോലവിഹാർ യോജനയുടെ വികസന സാധ്യതകൾ വർധിപ്പിക്കാനും ഈ ഹൈവേ ലക്ഷ്യമിടുന്നു. 

8
നിയന്ത്രിത പ്രവേശനം ഉള്ള ആറ് വരിപ്പാതകള്‍ ഉള്‍പ്പെടുന്ന സെക്ഷൻ രണ്ട് ബാഗ്‍പത്, ഷാംലി, മുസാഫർനഗർ, സഹരൻപൂർ ജില്ലകളിലൂടെ കടന്നുപോകുന്നു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു, വനം/പരിസ്ഥിതി ക്ലിയറൻസ് നിർദ്ദേശങ്ങൾക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 

9
സെക്ഷൻ 3 സഹരൻപൂർ ബൈപാസിൽ നിന്ന് ആരംഭിച്ച് ഗണേഷ്‍പൂരിൽ അവസാനിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അടുത്തിടെ മുഴുവൻ നീളവും 4 വരികളായി പൂർത്തിയാക്കി. മിനിമം 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ ആവശ്യമായ അണ്ടർപാസുകളും സർവീസ് റോഡുകളും പൂർണ്ണമായും നിയന്ത്രിതമാക്കാൻ പദ്ധതിയിടുന്നു.

10
സെക്ഷൻ 4ലെ 6-ലെയ്ൻ ആസൂത്രണം ചെയ്‍തിരിക്കുന്നത് പൂർണ്ണ നിയന്ത്രിതമായാണ്. ഈ ഭാഗം പ്രാഥമികമായി ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും റിസർവ് ഫോറസ്റ്റിലൂടെ കടന്നുപോകുന്നു. 20 കിലോമീറ്ററിൽ 5 കിലോമീറ്റർ ബ്രൗൺഫീൽഡ് വിപുലീകരണവും 15 കിലോമീറ്റർ എലവേറ്റഡ് വന്യജീവി ഇടനാഴിയും (12 കിലോമീറ്റർ) ഒരു തുരങ്കത്തിലേക്കുള്ള പ്രവേശനവും (ഘടന 340 മീറ്റർ) ഉൾക്കൊള്ളുന്നു.  
 

Follow Us:
Download App:
  • android
  • ios