മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനമോടിച്ചതിന് 2018ല്‍ മാത്രം സംസ്ഥാനത്ത്  മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകളെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനമോടിച്ചതിന് 2018ല്‍ മാത്രം സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകളെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മദ്യപിച്ച് വാഹനമോടിച്ച കേസുകളാണ് ഏറെയും.

റദ്ദാക്കിയ ലൈസന്‍സുകളുടെ കണക്കുകള്‍

മദ്യപിച്ച് വാഹനമോടിക്കല്‍ 11612
മൊബൈല്‍ സംസാരം 3929
അമിതവേഗം 1547
കൂടുതല്‍ ആളെ കയറ്റല്‍ 499
സിഗ്‌നല്‍ തെറ്റിക്കല്‍ 201
ഈ വര്‍ഷം 7599

2019 മാര്‍ച്ച് വരെ 7599 ലൈസന്‍സുകള്‍ റദ്ദാക്കി

മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസംവരെയാണ് ലൈസന്‍സ് റദ്ദ് ചെയ്യുക. മൂന്നുമാസംവരെ ലൈസന്‍സ് റദ്ദാക്കുന്ന വകുപ്പുകളുമുണ്ട്. ആവര്‍ത്തിച്ചാല്‍ ഒരുവര്‍ഷവും പിന്നെയും അത് തുടര്‍ന്നാല്‍ സ്ഥിരമായും ലൈസന്‍സ് റദ്ദാക്കും.

സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-ല്‍ മാത്രം 40, 181 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017-ല്‍ ഇത് 38, 470 ആയിരുന്നു.