മണിക്കൂറില്‍ 308 കിലോ മീറ്റര്‍ വേഗതില്‍ വണ്ടി ഓടിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കി  19കാരന്‍

മണിക്കൂറില്‍ 308 കിലോ മീറ്റര്‍ വേഗതില്‍ വണ്ടി ഓടിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കി 19കാരന്‍. തുടര്‍ന്ന് വാഹനത്തെ പൊലീസ് ഓടിച്ചിട്ടു പിടികൂടി. കാനഡയിലാണ് സംഭവം.

കാനഡയിലെ ഹൈവേയിലൂടെ ആണ് 19 കാരനും കൂട്ടുകാരനും മേഴ്‍സിഡസ് ബെൻസിൽ മണിക്കൂറിൽ 308 കിലോമീറ്റർ വേഗത്തില്‍ പാഞ്ഞത്. ട്രാഫിക് പൊലീസിന്റെ ഹൈവേ പെട്രോൾ വാഹനമാണ് അമിതവേഗത്തില്‍ പാഞ്ഞ യുവാവിനെ പിടികൂടിയത്. അവിശ്വനസീയമായ വേഗത്തിലാണ് യുവാക്കള്‍ പാഞ്ഞത്. തിരക്കുള്ള ഹൈവേയിലൂടെ ഈ വേഗം ആർജിക്കാൻ ഇവർക്ക് എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ലെന്നും പൊലീസ് പറയുന്നു. 

വാഹനത്തേയും ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തെന്നും പൊലീസ് വ്യക്തമാക്കി. ഇവർ റോഡിൽ റേസ് നടത്തിയതാണെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും പൊലീസ് അറിയിച്ചു.

കാനഡയിലെ നിയമം അനുസരിച്ച് 10000 ഡോളർ പിഴയും ആറുമാസത്തെ തടവും രണ്ടുവർഷത്തേക്ക് ലൈസൻസ് റദ്ദു ചെയ്യാനും പറ്റുന്ന കുറ്റമാണ് ഇത്.