ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ 2020 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്‍റെ വില്‍പ്പന തുടങ്ങി. 9.30 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില. 

രണ്ട് പെട്രോൾ എഞ്ചിനുകളിലും ഒരു ഡീസൽ എഞ്ചിനിലുമാണ് ഹ്യുണ്ടായ് പുതിയ വെർനയെ  അവതരിപ്പിച്ചത്‌ . ബിഎസ് 6 നിലവാരത്തിലുള്ള  1.5 ലിറ്റർ ഗാമ 2 പിഎൽ (പെട്രോൾ), 1.5 യു 2 സിആർഡിഐ (ഡീസൽ) എന്നിവ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി നൽകിയപ്പോൾ  1.0- ലിറ്റർ ജിഡിഐ ടർബോ (പെട്രോൾ) 7 സ്പീഡ് ഡിസിടിയുമായി എത്തുന്നു. .

വോഡഫോൺ-ഐഡിയ ഇ സിം നൽകുന്ന ക്ലൗഡ് അധിഷ്‌ഠിത വോയ്‌സ് റെക്കഗ്നിഷൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിതവും ടാംപർ പ്രൂഫ് ഉപകരണവുമുള്ള 'ഹ്യുണ്ടായ് ബ്ലൂ ലിങ്ക്' കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്.  ഇതിൽ സർവീസ് സുരക്ഷ, സേഫ്റ്റി , വിദൂര പ്രവർത്തനങ്ങൾ, വെഹിക്കിൾ റിലേഷൻഷിപ്പ് മാനേജുമെന്റ്, ജിയോഗ്രാഫിക് ഇൻഫർമേഷൻ സർവീസസ്, അലേർട്ട് സേവനങ്ങൾ, വോയ്‌സ് റെക്കഗ്നിഷൻ തുടങ്ങിയ നാല്പത്തിയഞ്ചോളം സേവനങ്ങൾ നൽകിയിട്ടുണ്ട്. 

4.4 മീറ്റർ നീളമുള്ള സെഡാന്റെ മുൻവശത്ത് മനോഹരമായ എൽഇഡി ഹെഡ്‌ലാമ്പുകളും ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രില്ലും ഉപയോഗിച്ചിട്ടുണ്ട്. ടർബോ വേരിയന്റിൽ , ട്വിൻ ടിപ്പ് മഫ്ലർ, ഗ്ലോസി ബ്ലാക്ക് ഗ്രിൽ, കൂടാതെ ഓൾ ബ്ലാക്ക് ഇന്റീരിയറുകളും തുടങ്ങിയ എക്സ്ക്ലൂസീവ് ഡിസൈൻ എലമെന്റുകൾ  നൽകിയിരിക്കുന്നു.  R16 ഡ്യുവൽ-ടോൺ സ്റ്റീൽ വീലും പുതിയ ഡയമണ്ട് കട്ട് അലോയ്കളും സ്‌പോർടി ലുക്കുകൾ വർദ്ധിപ്പിക്കുന്നുണ്ട്. 

ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളായ ബ്ലൂ ലിങ്ക്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 10.67cm കളർ TFT MID ഉള്ള ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ,  സ്മാർട്ട് ട്രങ്ക്, അർക്കാമിസ് പ്രീമിയം സൗണ്ട്, ഡ്രൈവർ റിയർ വ്യൂ മോണിറ്റർ (DRVM), അടിയന്തര സ്റ്റോപ്പ് സിഗ്നൽ, ഇരട്ട ടിപ്പ് മഫ്ലർ ഡിസൈൻ, ഇക്കോ കോട്ടിംഗ്, പിൻ യുഎസ്ബി ചാർജർ വേഴ്സസ് പരമ്പരാഗത പവർ ഔട്ട്‌ലെറ്റ്, ലഗേജ് നെറ്റ് & ഹുക്കുകൾ തുടങ്ങിയവ നൽകിയിരിക്കുന്നു. 

2018ലാണ് ഇതിനു മുമ്പ് വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ കഴിയുന്ന മിററുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തെ സമ്പന്നമാക്കുന്നു.

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗുകള്‍ തുടങ്ങി വാഹനത്തിന്‍റെ പ്രത്യേകതകള്‍ നീളുന്നു. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയവരാണ് വിപണിയില്‍ വെര്‍ണയുടെ മുഖ്യ എതിരാളികള്‍.