ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ 2020 മോഡല്‍ നിഞ്ച ഇസഡ്എക്‌സ്-14ആറിന്‍റെ ബുക്കിംഗ് തുടങ്ങി. 19.70 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 

മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക്/ഗോള്‍ഡന്‍ ബ്ലേസ്ഡ് ഗ്രീന്‍ എന്ന പുതിയ കളര്‍ സ്‌കീമിലാണ് വാഹനം എത്തുന്നത്. മുന്‍ഗാമിയില്‍ പച്ച നിറത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. 2020 മോഡലിന്റെ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ കൂടുതല്‍ കറുപ്പ് നിറം കാണാം. വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ മാറ്റമില്ല. 1,441 സിസി, 4 സിലിണ്ടര്‍ എന്‍ജിനാണ് ഹൃദയം. ഈ മോട്ടോര്‍ 210 എച്ച്പി കരുത്തും (റാം എയര്‍ സഹിതം) 158.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.