Asianet News MalayalamAsianet News Malayalam

കിടിലന്‍ മൈലേജുമായി ഹൈബ്രിഡ് സ്വിഫ്റ്റ് എത്തി

ഹൈബ്രിഡ് കരുത്തിലുള്ള സ്വിഫ്റ്റ് സ്‌പോട്ടിനെ ആഗോള വിപണിയില്‍  അവതരിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി. 

2020 Suzuki Swift Sport Hybrid Unveiled
Author
Mumbai, First Published Mar 22, 2020, 12:52 PM IST

ഹൈബ്രിഡ് കരുത്തിലുള്ള സ്വിഫ്റ്റ് സ്‌പോട്ടിനെ ആഗോള വിപണിയില്‍  അവതരിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി. ഉയര്‍ന്ന മൈലേജും കുറഞ്ഞ മലിനീകരണവുമാണ് പുതിയ വാഹനത്തിന്‍റെ പ്രത്യേകത. ഹൈബ്രിഡ് കരുത്തിലെത്തുന്ന സ്വിഫ്റ്റ് സ്‌പോട്ടിന്റെ വില സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ഇത് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. 

1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം 48 വോര്‍ട്ട് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം അയേണ്‍ ബാറ്ററിപാക്കുമാണ് സ്‌പോട്ട് ഹൈബ്രിഡിന്‍റെ ഹൃദയം. 127 ബിഎച്ച്പി പവറും 234 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനം 9.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 210 കിലോമീറ്ററാണ് സ്‌പോട്ടിന്റെ പരമാവധി വേഗത. 

മുന്‍ മോഡലില്‍ നിന്ന് ആറ് ശതമാനം അധിക മൈലേജാണ് പുതിയ സ്‌പോട്ടിലുള്ളത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ഒപ്പം ഒരു കിലോമീറ്ററില്‍ 127 ഗ്രാം കാര്‍ബണ്‍ എമിഷനാണ് ഈ വാഹനം ഉണ്ടാക്കുക. ഇത് WLTO സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. 

മാരുതിയുടെ സ്വന്തം ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റ് സ്‌പോട്ട് ഒരുങ്ങിയിട്ടുള്ളത്. ഡിസൈനില്‍ മുന്‍ മോഡലുകളില്‍ നിന്ന് കാര്യമായ മാറ്റം വരുത്തിയിട്ടില്ല. മാരുതി ഇന്ത്യയിലെത്തിച്ചിട്ടുള്ള പുതുതലമുറ സ്വിഫ്റ്റില്‍ എല്‍ഇഡി ലൈറ്റുകളും സ്‌പോര്‍ട്ടി ഭാവമുള്ള അഞ്ച് സ്‌പോക്ക് അലോയി വീലുകളും, സ്‌കേര്‍ട്ടുകളും ക്ലാഡിങ്ങുകളും നല്‍കിയാണ് എക്‌സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 

വാഹനത്തിന്‍റെ ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സ്‌പോര്‍ട്ട് ബാഡ്ജിങ്ങ് സീറ്റുകള്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, പുതിയ ഡിസൈനിലുള്ള എസി നോബ്, രൂപമാറ്റം വരുത്തിയ ഗിയര്‍ ലിവര്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലുള്ളത്. 

2020 ഒടുവിലോടെ സ്വിഫ്റ്റ് സ്‌പോട്ടിനെ ഇന്ത്യയിലേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios