ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ നാലാം തലമുറ S3 യുടെ സൂപ്പ്-അപ്പ് പതിപ്പ് വിപണിയിലെത്തി. 306 bhp കരുത്തില്‍ 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഗോള്‍ഫ് സോഴ്സ്ഡ് EA888 2.0 ലിറ്റര്‍ TSI-യില്‍ നിന്നാണ് ഔഡി S3 കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ ഫോര്‍-വീല്‍ ഡ്രൈവ് ഓപ്ഷനുമായാണ് എത്തുന്നത്.

വെറും അഞ്ച് സെക്കന്‍ഡിനുള്ളില്‍ അതായത് 4.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഔഡി S3 മോഡലുകള്‍ക്ക് കഴിയും. ഹാര്‍ഡ്വെയറിന്റെ കാര്യത്തില്‍ S3 ഒരു ഹൈഡ്രോളിക് മള്‍ട്ടി-പ്ലേറ്റ് ക്ലച്ചാണ് ഉപയോഗിക്കുന്നത്.

സ്റ്റാൻഡേർഡ് ബ്ലാക്ക് ഔട്ട് ഗ്രിൽ, എക്സ്റ്റെൻഡഡ് ബമ്പറുകൾ, വലിയ എയർ ഡാമുകൾ, സൈഡ് കിറ്റ് എന്നിവയും S3 മോഡലുകളിൽ ലഭ്യമാകും. അലുമിനിയം ഡോറുകൾക്കൊപ്പം ഔഡി അതിന്റെ മാട്രിക്സ് എൽഇഡി യൂണിറ്റും കാറുകളുടെ മനോഹാരിത വർധിപ്പിക്കുന്നു.

ഗൂഗിൾ എർത്ത് അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ ഉൾപ്പെടെ ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഒരു മൂന്നാം തലമുറ MIB3 ഓപ്പറേറ്റിംഗ് സിസ്റ്റവും ഔഡി S3-യിൽ ഇടംപിടിക്കുന്നു. 10.25 ഇഞ്ച് എംഎംഐ സ്റ്റാന്‍ഡേര്‍ഡാണ്. എന്നാല്‍ 12.3 ഇഞ്ച് ഓള്‍ ഡിജിറ്റല്‍ കണ്‍സോള്‍ ഉപയോഗിച്ച് ഔഡിയുടെ വെര്‍ച്വല്‍ കോക്ക്പിറ്റ് തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും.