ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്‍സിഡീസ് ബെൻസ് CLS-ന്റെ പരിഷ്ക്കരിച്ച പതിപ്പ് അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചു. 

മുമ്പത്തെ കമാൻഡ് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ MBUX ഇൻഫോടെയിൻമെന്റ് സിസ്റ്റം ആണ് അകത്തളത്തിലെ പ്രധാന മാറ്റം. CLS-ൽ ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഓഫറായി ബ്രേക്ക് അസിസ്റ്റ് (BA) സിസ്റ്റവും ലഭിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന 12.3 ഇഞ്ച് കൂറ്റൻ സ്‌ക്രീനുകളും ഇപ്പോൾ ഒരു പ്രധാന ആകർഷണമാണ്. ഡയമണ്ട്-മെഷ് ഗ്രില്ലും വാഹനത്തിൽ ഒരുങ്ങുന്നു. 

2021 മെർസിഡീസ് ബെൻസ് CLS 450 കാറിലെ 3.0 ലിറ്റർ ഇൻ‌ലൈൻ ആറ് സിലിണ്ടർ ടർബോ ചാർജ്ഡ് എഞ്ചിൻ ഇക്യു ബൂസ്റ്റിനൊപ്പം 358 bhp കരുത്തും 500 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ക്രോസ്-ട്രാഫിക് ഫംഗ്ഷൻ, ഇന്റലിജന്റ് ഡ്രൈവ് ഫംഗ്ഷനുകളിൽ ആക്റ്റീവ് സ്പീഡ് ലിമിറ്റ് അസിസ്റ്റ് ഉൾപ്പെടുന്നു. മാപ്പ് ഡാറ്റയും ട്രാഫിക് സൈൻ അസിസ്റ്റിൽ നിന്നുള്ള വിവരങ്ങളും ഇത് ഉപയോഗിക്കുന്നു.

മൊജാവേ സിൽവർ, സിറസ് സിൽവർ എന്നിങ്ങനെ രണ്ട് പുതിയ ബോഡി കളറുകളോടെയുമാണ് പുതിയ മോഡല്‍ എത്തുന്നത്. വിംഗ് മിററുകളും ഗ്ലോസ് ബ്ലാക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ കറുത്ത അലോയ് വീലുകളും വാഹനത്തിൽ ലഭ്യമാകും.