റെനോ ഓസ്ട്രലിന് എൽഇഡി ഹെഡ്‌ലാമ്പുകളും സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ലഭിക്കുന്നു.

വരാനിരിക്കുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോ അതിന്റെ വരാനിരിക്കുന്ന ക്രോസ്ഓവർ ഓസ്‌ട്രലിന്‍റെ ടീസര്‍ വീണ്ടും പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യത്തിലും കമ്പനി ഓസ്‌ട്രലിനെ ടീസ് ചെയ്‍തിരുന്നു.

ഓസ്‌ട്രൽ ക്രോസ്‌ഓവറിനായുള്ള റെനോ ടീസർ കാംപെയിൻ വാഹനത്തിന്‍റെ രൂപം ക്രമാനുഗതമായി കൂടുതൽ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ ടീസർ ചിത്രം കാറിന്റെ സൈഡ് പ്രൊഫൈൽ കാണിക്കുന്നു. ഇത് നിഴലിൽ മറഞ്ഞിരിക്കുന്ന കാറിനെ കാണിക്കുന്നു, മാത്രമല്ല അതിന്റെ ഹെഡ്‌ലൈറ്റിന്റെയും ടെയിൽലൈറ്റിന്റെയും വ്യക്തമായ കാഴ്ചയും നൽകുന്നു.

നിരത്തില്‍ നാല് ലക്ഷം ക്വിഡുകളുമായി റെനോ

വരാനിരിക്കുന്ന ക്രോസ്ഓവറിന്റെ ഡിസൈൻ ഘടകങ്ങളെക്കുറിച്ചുള്ള ചില വിശദാംശങ്ങളും റെനോ വെളിപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ മുൻവശത്തേക്ക് കോണിച്ചിരിക്കുന്ന ബോഡിയുടെ താഴത്തെ ഭാഗത്ത് കാറിന് വ്യക്തമായ ഘടനാപരമായ മാറ്റം ലഭിക്കുന്നു. മുൻവശത്ത് മെഗെയ്ൻ ഇ-ടെക് ഇലക്ട്രിക്കിൽ ആദ്യം കണ്ട മൈക്രോ ഒപ്റ്റിക് സാങ്കേതികവിദ്യയുമായും പിൻവശത്ത് ലോഗോയുമായി ലയിക്കുന്ന ഇരട്ട വലിയ സി ആകൃതിയിലുള്ള ടെയിൽലൈറ്റുകളുമായാണ് റെനോ ഓസ്‌ട്രൽ വരുന്നതെന്നും ഫ്രഞ്ച് വാഹന ഭീമൻ വെളിപ്പെടുത്തി.

ഏറ്റവും പുതിയ ടീസർ ചിത്രങ്ങൾ, പ്രമുഖ സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള LED ഹെഡ്‌ലാമ്പുകളെ സൂചിപ്പിക്കുന്നു. കൂടാതെ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. റെനോ ക്യാപ്‍ചറില്‍ കണ്ടിട്ടുള്ള കാര്യമാണിത്.

വരാനിരിക്കുന്ന ക്രോസ്ഓവറിന്റെ ചില സാങ്കേതിക സവിശേഷതകളും റെനോ വെളിപ്പെടുത്തിയിട്ടുണ്ട്. റെനോ ഓസ്ട്രലിന് ഡീസൽ എഞ്ചിൻ ലഭിക്കില്ല. പകരം, ഒരു കൂട്ടം പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുകളുമായാണ് വാഹനം വരുന്നത്. 1.3-ലിറ്റർ 12-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനിനൊപ്പം പുതിയ 1.2-ലിറ്റർ ടിസിയും 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഉണ്ടായിരിക്കും. ഓസ്‌ട്രലിന്റെ പൂര്‍ണമായ ഇലക്ട്രിക് വേരിയന്റിലും റെനോ പ്രവർത്തിക്കുന്നുണ്ട്.

ബോഡി വർക്കിൽ കുറഞ്ഞ വിടവുകളോടെയാണ് കാർ വരുന്നതെന്നും പാനലുകൾ ഫ്ലഷ് ആണെന്ന് ഉറപ്പാക്കുമെന്നും റെനോ ഡീസൽ ഡയറക്ടർ ഗില്ലെസ് വിഡാൽ അവകാശപ്പെട്ടു. വരാനിരിക്കുന്ന ക്രോസ്ഓവറിന്റെ അനാച്ഛാദന സമയപരിധി വാഹന നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ടീസർ ചിത്രങ്ങളുടെ ഒരു പരമ്പര പുറത്തിറങ്ങുന്നതുകൊണ്ടുതന്നെ അത് ഉടൻ തന്നെ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം റെനോ ഇന്ത്യയെക്കുറിച്ചുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം കമ്പനി രാജ്യത്ത് മികച്ച് പ്രകടനം കാഴ്‍ചവച്ചിരുന്നു. 2021 ഫെബ്രുവരിയിൽ രാജ്യത്ത് കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ഉൽപ്പന്നമാണ് റെനോ കിഗർ. RXE, RXL, RXT, RXZ, RXT(O) എന്നീ അഞ്ച് വകഭേദങ്ങളിലാണ് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി എത്തുന്നത്. 1.0 ലിറ്റർ ടർബോചാർജ്‍ഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ, 100 PS-ഉം 160 Nm-ഉം നൽകുന്നു, കൂടാതെ 72 PS-ഉം 96 Nm-ഉം ഉത്പാദിപ്പിക്കുന്ന 1.0 L പെട്രോൾ എഞ്ചിനംു വാഹനത്തിനുണ്ട്. 

1.0 എൽ പെട്രോൾ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എക്സ്-ട്രോണിക് സിവിടി ഗിയർബോക്സും ലഭിക്കുന്നു. ബ്രാൻഡിന്റെ 10 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റിൽ പുറത്തിറക്കിയ RXT (O) വേരിയന്റ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്. സെഗ്‌മെന്റ് ഇന്ധനക്ഷമതയിൽ ഏറ്റവും മികച്ച മോഡലെന്ന പേരും കിഗർ അടുത്തിടെ സ്വന്തമാക്കിയിരുന്നു. 20.5 kmpl എന്നതാണ് ARAI- സാക്ഷ്യപ്പെടുത്തിയ കിഗറിന്‍റെ മൈലേജ്.

ഇന്ത്യയിലെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി, സെപ്റ്റംബറിൽ റെനോ പുതിയ ക്വിഡ് പുറത്തിറക്കിയിരുന്നു. ചെറുതും താങ്ങാനാവുന്നതുമായ പാസഞ്ചർ വാഹനത്തിന്റെ സുരക്ഷാ സവിശേഷതകള്‍ കൂട്ടുന്നതായിരുന്നു പുതിയ മോഡൽ. മെട്രോ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ വിപണികളിലും രാജ്യത്തെ നെറ്റ്‌വർക്ക് വ്യാപനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റെനോ. നിലവിൽ 250-ലധികം വർക്ക്ഷോപ്പ് ഓൺ വീൽസ് ലൊക്കേഷനുകൾ ഉൾപ്പെടെ 500-ലധികം വിൽപ്പന കേന്ദ്രങ്ങളും 530 സേവന ടച്ച് പോയിന്റുകളും രാജ്യത്തുടനീളം കമ്പനിക്ക് ഉണ്ടെന്നാണ് റെനോ പറയുന്നത്.