ഇന്ത്യയിൽ 7 സീറ്റർ കാറുകൾക്ക് ആവശ്യകത വർദ്ധിച്ചുവരികയാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച 5 ഓപ്ഷനുകൾ ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നു. മാരുതി എർട്ടിഗ, മഹീന്ദ്ര ബൊലേറോ, റെനോ ട്രൈബർ തുടങ്ങിയ വാഹനങ്ങളുടെ സവിശേഷതകളും വിലയും ഇവിടെ വിശദമാക്കുന്നു.
ഇക്കാലത്ത്, ഇന്ത്യൻ കാർ ഉപഭോക്താക്കൾക്കിടയിൽ 7 സീറ്റർ കാറുകളോട് വലിയ ഡിമാൻഡാണ് ഉള്ളത്. ഏഴ് സീറ്റർ കാറുകളുടെ പ്രധാന പ്രത്യേകത, ഇതിൽ ആറോ ഏഴോ പേർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയും എന്നതാണ്. മിക്ക വിലയ കുടുംബങ്ങളിലും അഞ്ചുമുതൽ ഏഴ് പേർ വരെ ഉൾപ്പെടുന്നു. അവർക്ക് എസ്‌യുവികളുടെയും എംപിവികളുടെയും നല്ല ഓപ്ഷനുകൾ ഉണ്ട്. അവയുടെ വിലയും ബജറ്റിനുള്ളിലാണ്. അത്തരം അഞ്ച് കാറുകളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. 10 ലക്ഷം രൂപ വരെ ബജറ്റിൽ നിങ്ങൾക്ക് ഇവ സ്വന്തമാക്കാം. 6 മുതൽ 7 പേർക്ക് വരെ ഇരിക്കാനുള്ള ശേഷിയുള്ള ഈ കാറുകളുടെ വിലയെയും സവിശേഷതകളെയും കുറിച്ച് അറിയാം.
മാരുതി സുസുക്കി എർട്ടിഗ
മാരുതി സുസുക്കി എർട്ടിഗയാണ് പലപ്പോഴും ഏഴ് സീറ്റർ കാർ വാങ്ങുന്നവരുടെ ആദ്യ ചോയ്‌സ്. എർട്ടിഗയുടെ എക്‌സ്‌ഷോറൂം വില 8.84 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. 1462 സിസി പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന എർട്ടിഗയുടെ മൈലേജ് ലിറ്ററിന് 20.51 കിലോമീറ്ററാണ്. രൂപഭംഗി, ഫീച്ചറുകൾ, സുഖസൗകര്യങ്ങൾ, പുനർവിൽപ്പന മൂല്യം തുടങ്ങിയവുടെ കാര്യത്തിൽ, ഈ കാർ മുന്നിട്ടുനിൽക്കുന്നു.
മഹീന്ദ്ര ബൊലേറോ നിയോ
ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന 7 സീറ്റർ കാർ പ്രേമികൾക്കും മഹീന്ദ്ര ബൊലേറോ നിയോ വളരെ ജനപ്രിയമാണ്. ഇതിന്റെ എക്സ്-ഷോറൂം വില 9.95 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. 1493 സിസി എഞ്ചിനാണ് ബൊലേറോ നിയോയ്ക്ക് കരുത്ത് പകരുന്നത്. ഈ വാഹനം ലിറ്ററിന് 17.29 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു എന്ന് കമ്പനി പറയുന്നു.
മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ കാറായ ബൊലേറോയുടെ നിലവിലെ എക്സ്-ഷോറൂം വില 9.79 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ചെറിയ പട്ടണങ്ങളിൽ ബൊലേറോ ധാരാളം വിൽക്കപ്പെടുന്നു, കൂടാതെ അതിന്റെ ക്യാബിനിൽ വലിയ സ്ഥലസൗകര്യവും ലഭ്യമാണ്. ഇതിന് 1493 സിസി എഞ്ചിനാണുള്ളത്, മൈലേജ് ലിറ്ററിന് 16 കിലോമീറ്റർ വരെയാണ്.
മാരുതി സുസുക്കി ഈക്കോ
മാരുതി സുസുക്കി അടുത്തിടെ ഈക്കോയുടെ പുതിയ 6 സീറ്റർ വേരിയന്റ് (ഈക്കോ 6 സീറ്റർ എസ്ടിഡി) പുറത്തിറക്കി, ഇതിന്റെ എക്സ്-ഷോറൂം വില 5.99 ലക്ഷം രൂപയാണ്. ഈ പെട്രോൾ മാനുവൽ വാനിന്റെ മൈലേജ് ലിറ്ററിന് 19.71 കിലോമീറ്ററാണ്.
റെനോ ട്രൈബർ
റെനോ ഇന്ത്യയുടെ താങ്ങാനാവുന്ന വിലയിലുള്ള 7 സീറ്റർ എംപിവിയണ് ട്രൈബർ. ഇത് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാറാണ്. ട്രൈബറിന്‍റെ എക്സ്-ഷോറൂം വില 6.15 ലക്ഷം രൂപ മുതൽ 8.97 ലക്ഷം രൂപ വരെ ഉയരുന്നു. അതായത്, 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ട്രൈബറിന്റെ ഫീച്ചർ നിറഞ്ഞ വേരിയന്റും നിങ്ങൾക്ക് ലഭിക്കും. ഈ എംപിവിയിൽ 999 സിസി പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.